പ്രളയത്തില്‍ മുഹമ്മയില്‍ വ്യാപക നാശം
മുഹമ്മ: പ്രളയത്തെത്തുടര്‍ന്ന് മുഹമ്മയിലെ തീര വാര്‍ഡുകളില്‍ വ്യാപക നാശം.
ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരുന്നവര്‍ തിരികെ എത്തിയപ്പോഴാണ് വീടിനും വീട്ടുപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടം മനസിലാക്കുന്നത്.
വീടിന്റെ അടിയില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്കിരുന്ന വീടുകളുണ്ട്. മുഹമ്മ ഒന്‍പതാം വാര്‍ഡ് രണ്ട്‌തെങ്ങും തയ്യില്‍ പ്രകാശന്റെ വാര്‍ക്കല്‍വീട് പൂര്‍ണമായും പുനര്‍നിര്‍മ്മിക്കേണ്ട സ്ഥിതിയാണ്.
സ്രായിത്തോടിന് സമീപത്തെ വീടാണിത്. ഇ എം എസ് ഭവനപദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ എല്ലാ മുറികളുടെയും ഭിത്തിയ്ക്ക് വിള്ളല്‍ വീണിട്ടുണ്ട്. അയല്‍വാസി സുനിലിന്റെ വീടിനും വിള്ളലുണ്ട്. കായിച്ചിറയില്‍ അപ്പച്ചന്റെ വീട് മരം വീണ് തകര്‍ന്നു.
തോട്ടു മുഖപ്പില്‍ ആനന്ദവല്ലിയുടെ വീട്ടിലെ ഉപകരണങ്ങള്‍ നശിച്ചു.പനക്കാപറമ്പില്‍ കുഞ്ഞമ്മയുടെ വീടിന്റെ ഒരു ഭാഗം നിലംപൊത്തി. അരയ്‌ക്കൊപ്പം വെള്ളം ഉയര്‍ന്നതിനാല്‍ റിസോര്‍ട്ടുകളിലും വ്യാപക നാശമുണ്ട്. ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍ ,കംപ്യൂട്ടര്‍, ഫര്‍ണീച്ചുകള്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളാണ് കൂടുതലായി തകരാറിലായത്.
കായിപ്പുറം ചേലാട്ട് സന്തോഷ് കുമാര്‍, ബിനു ,കുടിലുവെളി ഗോപാലകൃഷ്ണന്‍ ,ശ്രീധരന്‍ ,തോട്ടുങ്കല്‍ വിലാസന്‍ , വടക്കേക്കരയില്‍ ബാബു തുടങ്ങിയവരുടെ വീടുകളിലും നാശനഷ്ടമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."