ജെസിക്ക് വീല്‍ ചെയറുമായി ഷാനിമോള്‍ ഉസ്മാനെത്തി
ചേര്‍ത്തല: യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് തെരഞ്ഞടുപ്പു പ്രചരണത്തിന്റെ ഭാഗമായി തൈക്കലെത്തിയപ്പോളാണ് പ്രമേഹം മൂലം രണ്ട് കാലും ഭാഗികമായി മുറിച്ചുമാറ്റിയ തൈക്കല്‍ കല്ലുപുരക്കല്‍ സ്വദേശി ജെസി(45)യുടെ വിവരം അറിഞ്ഞത്. അന്ന് ജെസിയുടെ വീട് സന്ദര്‍ശിച്ച ഷാനിമോള്‍ ഉസ്മാന് ജെസിക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഒരു വീല്‍ചെയര്‍ നല്‍കണമെന്നു മനസില്‍ കരുതിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ തിരക്കിലായിരുന്നതിനാലാണ് വീല്‍ചെയര്‍ നല്കാന് വൈകിയത്.
രണ്ട് കുട്ടികളടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ജെസിയുടേത്. വേദനയുടെ നടുവിലും ജെസിയും കുടുംബവും സന്തോഷത്തോടെയാണ് കഴിയുന്നത് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിവരമറിഞ്ഞ് എത്തിയിരുന്നു. ജെസിയെ ദേഹത്തോടു ചേര്‍ത്തു പിടിച്ചാണ് ഷാനിമോള്‍ ഉസ്മാന് വീല്‍ചെയര്‍ നല്‍കിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ലിജുവുവിനൊപ്പമാണ് ഷാനിമോള്‍ ഉസ്മാന് ജെസിയെ സന്ദര്‍ശിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."