ആറ് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍
ആലപ്പുഴ: ആറ് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍. തിരൂര്‍ താലുക്കില്‍ മേല്‍മുറി വില്ലേജില്‍ കപ്പുര്‍ വീട്ടില്‍ സുള്‍ഫിക്കര്‍ (40) ആണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ആലപ്പുഴ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. എല്ലാ മാസവും ആദ്യ ബുധനാഴ്ച കെ.എസ്.ആര്.ടി.സി., റെയില്‍വേ സ്റ്റേഷന് , സ്റ്റേഡിയ, ബീച്ച് പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് എത്തുകയും ഇയാളെ പ്രതീക്ഷിച്ച് ഈ സമയത്ത് കഞ്ചാവ് കച്ചവടക്കാര്‍ ഇവിടങ്ങളില്‍ എത്തുകയും പണം നല്കി കഞ്ചാവ് വാങ്ങുകയും ചെയ്യുക പതിവാണെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. കുറച്ച് ദിവസം മുന്‍പ് അര കിലോ കഞ്ചാവുമായി പിടിയിലായ ഒരാളില്‍ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി എക്സൈസ് സംഘം പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തിവരുകയായിരുന്നു.
ഒരു കിലോ കഞ്ചാവ് 30000 രുപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത് . ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് ആലപ്പുഴ ഡെപ്പ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അബ്ദുള്‍ റഷീദ് പറഞ്ഞു. സമീപ കാലത്ത് ആലപ്പുഴ എക്സൈസ് പിടികൂടിയ എറ്റവും വലിയ കേസാണിത്. പ്രതിയെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പരിശോധനയില്‍ ഇന്റലിജന്‍സ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്, പ്രിവന്റീവ് ഓഫിസര്‍മാരായ പി.എം സുമേഷ്, റോയി ജേക്കബ്, പി.സി ഗിരീഷ്, എന്‍. ബാബു, ഫെമിന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ,ബി.എം ബിയാസ്, ബി. സുബിന്, ജയദേവ് ആര്, സുധികുമാര്‍ പി.കെ, എം.സി ബിനു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സുലേഖ എസ്, ഡ്രൈവര്‍ വി.പി പ്രഭാത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."