വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ മാറ്റിയത് പരിശോധിക്കും: ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍നിന്ന് നൂറുകണക്കിന് പേരുകള്‍ അനധികൃതമായി മാറ്റിയെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന്് ടിക്കാറാം മീണ. ബോധപൂര്‍വം ഒഴിവാക്കിയതാണെന്നു കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കും. അതേസമയം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ള പലരും പട്ടികയുടെ പരിശോധനയില്‍ പങ്കെടുക്കാത്തതാണ് പേര് ഒഴിവാകാനുള്ള കാരണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം ഉണ്ടായിരുന്നു. ബൂത്തുതലത്തില്‍ രണ്ട് ക്യാംപുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ചില ജില്ലകളില്‍ പല ബൂത്തിലും അഞ്ച് മുതല്‍ 30 വരെ പേരുകള്‍ ഒഴിവാക്കപ്പെട്ടുവെന്ന ആരോപണമാണു പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഇതു ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
കാലാകാലങ്ങളായി ഇവിടെ കള്ളവോട്ട് രോഗമുണ്ട്. ഇത് ചികിത്സിച്ച് ഭേദമാക്കണം. അതിനുള്ള ഉത്തമ അവസരമാണിത്. പൊലിസിലെ കള്ളവോട്ട് പരാതി സംബന്ധിച്ച് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് വന്നാലുടന്‍ പരിശോധിച്ച് നടപടിയെടുക്കും. കള്ളവോട്ട് വിവാദത്തില്‍ തനിക്കെതിരേ സി.പി.എം നിയമനടപടിക്കൊരുങ്ങുന്നത് സംബന്ധിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."