HOME
DETAILS
MAL
ഗുജറാത്തില്‍ പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില അതീവ ഗുരുതരം
backup
September 01 2018 | 08:09 AM
അഹമ്മദാബാദ്: പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില ഗുരുതരം. ഗുജറാത്തിലെ പാഠനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയ്ക്കാണ് തെരുവില്‍ അലഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റ് സാരമായ പരിക്കേറ്റതെന്ന് ഗുജറാത്തിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിയുടെ വാരിയെല്ലിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
നേരത്തെ ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."