എസ്.കെ.എസ്.എസ്.എഫ് ആരോഗ്യകാംപയിന്: പ്രഭാതസവാരിക്കു തുടക്കമായി
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ജില്ലയില്‍ വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പ്രഭാതസവാരി നടന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഭക്ഷണം ശുചിത്വം വ്യായാമം' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ആരോഗ്യ കാംപയിന്റെ ഭാഗമായി ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനും ജീവിത ശൈലി രോഗങ്ങള്‍ക്ക് പ്രതിരോധമായിട്ടുമാണ് പ്രഭാത സവാരി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി നടന്നു. ജില്ലാതല പ്രഭാതസവാരി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ചു തളങ്കര മാലിക്ക് ദീനാറില്‍ സമാപിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ജില്ലാ ഭാരവാഹികളായ മൊയ്തീന് കുഞ്ഞി ചെര്‍ക്കള, സിദ്ധീഖ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, പി.എച്ച് അസ്ഹരി ആദൂര്‍, ട്രന്റ് ചെയര്മാന് സയ്യിദ് ഹംദുല്ലാ തങ്ങള്‍, കാംപസ് കണ്‍വീനര്‍ ബിലാല്‍ ആരിക്കാടി, സഹചാരി കണ്‍വീനര്‍ ശിഹാബ് അണങ്കൂര്‍, കാസര്‍കോട് മേഖല ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."