ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ആചാര്യ പ്രമോദ് കൃഷ്ണ്; ബി.ജെ.പിക്ക് രാമക്ഷേത്രത്തില്‍ താല്‍പ്പര്യമില്ല, അവരുടെ ഉദ്ദേശം വേറെ
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ലഖ്നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആചാര്യ പ്രമോദ് കൃഷ്ണന്. കള്ളം മാത്രം പറഞ്ഞ് വോട്ട് ചോദിച്ച് അധികാരത്തില്‍ വരുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് അദ്ദേഹം ആരോപിച്ചു. ബാലാകോട്ടില്‍ തീവ്രവാദ ക്യാംപുകള്‍ക്കു നേരെ നടന്ന ആക്രമണം ഒരു ഉദാഹരണം. അവിടെ വ്യോമാക്രമണം നടത്തിയത് നരേന്ദ്രമോദിയല്ല, നമ്മുടെ സൈന്യമാണ് നടത്തിയത്. എന്നാല്‍ പാകിസ്ഥാന്റെ പേര് പറഞ്ഞ് ബി.ജെ.പിയും മോദിയും സൈനികനടപടിയെ രാഷ്ട്രീയവല്കരിച്ചു. ഞാനൊരിക്കലും ബി.ജെ.പിയെ പോലെയാകില്ല. മതത്തിന്റെ പേരു പറഞ്ഞ് വോട്ട് ചോദിക്കുന്ന അവര്‍ അധികാരത്തിലെത്തുന്നതോടെ മതത്തെ മറക്കുകയും രാജ്യത്തെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ കാര്യത്തിലും ബി.ജെ.പി വിശ്വാസികളെ വഞ്ചിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ബി.ജെ.പിക്ക് ഒരിക്കലും താല്‍പ്പര്യമില്ല. രാമക്ഷേത്രം നിര്‍മിക്കുന്നത് വരെ അതിന്റെ പേരില്‍ വോട്ട് പിടിക്കുക എന്ന ലക്ഷ്യമേയുള്ളൂ. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആത്മാര്‍ത്ഥമായി കരുതുന്നുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മതി. പക്ഷേ, ചെയ്യില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണെങ്കില്‍ കോണ്‍ഗ്രസിന് അതിനെ എതിര്‍ക്കാനാവില്ല. ഇത് ബി.ജെ.പിക്കും അറിയാം. എന്നിരിക്കെ എന്തുകൊണ്ടാണ് ബി.ജെ.പി ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തത്?- ആചാര്യ പ്രമോദ് കൃഷ്ണന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."