എംബസ്സിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സാമൂഹിക മാധ്യമം വഴി പോസ്റ്റിട്ട മലയാളി യുവാവ് ജയിലിലായിട്ട് രണ്ടു മാസം പിന്നിട്ടു
ജിദ്ദ: ഇന്ത്യൻ എംബസ്സിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച സാമൂഹിക മാധ്യമം വഴി പോസ്റ്റുകൾ ഇട്ട മലയാളി സാമൂഹിക പ്രവർത്തകന് സഊദി ജയിലിൽ ആയിട്ടു രണ്ടു മാസം പിന്നിട്ടു.
എംബസ്സിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച സാമൂഹിക മാധ്യമ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയിലാണ് ഡൊമിനിക് സൈമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യന്‍ സ്ഥാനപതിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന പരാതിയിലാണ് ഡൊമിനിക് സൈമണെ സഊദി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ എംബസ്സിയുടെയോ അംബാസഡറു ടെയോ പ്രതിച്ഛായക്ക് കളങ്കം വരുത്തിയില്ലെന്നും സഊദി ഇന്ത്യന്‍ എംബസിയിലെ ചില ജീവനക്കാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണു ഡൊമനിക് ചെയ്തതെന്ന് ഡൊമിനിക്കിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.ഇപ്പോള്‍ റിയാദില്‍നിന്ന് ഏറെ അകലെയായി അല്‍ ഹൈര്‍ ജയിലിലാണ് ഡൊമിനിക് സൈമനെ പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. റിയാദിലെ ക്രിമിനല്‍ കോടതിയില്‍ കേസ് ഒക്ടോബര്‍ ആദ്യ വാരം കേസ് വിളിക്കുമെന്നാണ് ഡൊമിനിക്കിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അന്ന് റിയാദിലെ ഇന്ത്യന്‍ എംബസ്സി ഡൊമിനിക്കിന് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ മോചനം എളുപ്പമാകും. അല്ലാത്ത പക്ഷം കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുമെന്നും അഭിഭാഷകനെ വെച്ച് കേസ് വാദിക്കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.അതേ സമയം മോചനത്തിനായി കേന്ദ്ര സര്‍ക്കാരും വിദേശകാര്യ വകുപ്പുമായും ബന്ധപ്പെട്ട് ഡൊമിനിക്കിനോട് അടുത്ത കേന്ദ്രങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും മോചനം എളുപ്പമാകില്ലെന്നാണ് കരുതപ്പെടുന്നത്. പരാതിക്കാരും കൃത്യം ചെയ്ത വ്യക്തിയും സഊദിയില്‍ തന്നെ താമസിച്ചു വരുന്നവരായതിനാലും കൃത്യം നടന്നത് സഊദിയില്‍ വെച്ചായതിനാലും സഊദി സൈബര്‍ നിയമ പ്രകാരമാണ് നടപടികള്‍ ഉണ്ടാകുക.പരാതിക്കാര്‍ പരാതി പിന്‍വലിച്ചാല്‍ മാത്രമാണ് കേസില്‍ തുടര്‍ നടപടികള്‍ ഇല്ലാതിരിക്കുക. അല്ലാത്ത പക്ഷം ഡൊമിനിക് സൈമണ്‍ വിചാരണ നേരിടേണ്ടി വരും. സോഷ്യല്‍മീഡിയ പോസ്റ്റിന്റെ ലിങ്കും സ്‌ക്രീന്‍ ഷോട്ടും സഹിതം പരാതി നല്‍കിയാല്‍ കുറ്റകൃത്യം തെളിയിക്കുക എളുപ്പമാണ്. അതെ സമയം പരാതി നല്‍കിയത് ആരാണെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എംബസ്സി നേരിട്ടല്ല, മറിച്ച് ചില ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയതെന്നും പറയപ്പെടുന്നു.സൈബര്‍ നിയമ ലംഘനം വളരെ ഗൗരവമായാണ് സഊദി അധികൃതര്‍ കാണുന്നത്. കൃത്യത്തിന്റെ ഗൗരവമനുസരിച്ച് ഭീമമായ പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. മകന്റെ മോചനത്തിനായി ഉടന്‍ നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനും സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതിക്കും നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യവുമായി ഡൊമിനിക് സൈമാന്റെ മാതാവ് എണ്‍പതുകാരിയായ ക്ലാരമ്മ സൈമണ്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.സമാനമായ സൈബര്‍ കുറ്റകൃത്യവുമായി ദമ്മാമില്‍ പത്തനതിട്ട സ്വദേശി ജയിലില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."