HOME
DETAILS
MAL
സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി: ഇന്ത്യൻ സോഷ്യൽ ഫോറം
backup
September 14 2020 | 09:09 AM
റിയാദ്: പോലീസ് സേനയിൽ വർധിച്ചു വരുന്ന സംഘപരിവാര വിധേയത്വം സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ റാസ് ഘടകം കുറ്റപ്പെടുത്തി. അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തി മൂന്നാംമുറ ഉപയോഗിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ശത്രുസ്വഭാവം കാണിക്കുന്ന പാലക്കാട് നോർത്തിലെ പോലീസിന്റെയും വയനാട് പോലീസിലേയും രീതി തികച്ചും അപലപനീയമാണ്. പാലത്തായി പീഡനകേസിൽ പ്രതി പത്മരാജനെ സംരക്ഷിക്കുന്ന കേരള സർക്കാരിന്റെ നിലപാടിനെതിരെയും ഒപ്പം പോലീസ് സേനയിലെ സംഘപരിവാര വിധേയത്വത്തിനെതിരെയും ഇന്ത്യൻ സോഷ്യൽ ഫോറം അൽറാസ് ബ്രാഞ്ച് കമ്മിറ്റി പ്രമേയം പാസാക്കി.
ഇന്ത്യൻ സോഷ്യൽ ഫോറം അൽറാസ് ബ്രാഞ്ച് പ്രസിഡൻ്റ് ഷംനാദ് പോത്തൻകോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാലിഹ് കാസർ കോഡ് സ്വാഗതവും ഇർഷാദ് ആനക്കയം നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."