HOME
DETAILS

ഇസ്‌ലാമിക് ബാങ്കിങ് മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് സഊദിക്ക്

  
backup
May 04 2019 | 09:05 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2

 


ജിദ്ദ: ഇസ്‌ലാമിക് ബാങ്കിങ് രംഗത്ത് നിക്ഷേപം വര്‍ധിപ്പിച്ച് സഊദി. ഇതോടെ പശ്ചിമേഷ്യയിലെ ഇസ്‌ലാമിക് ബാങ്കിങ് മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള രാജ്യമായി സഊദി അറേബ്യ മാറി. 69 ബില്യണ്‍ ഡോളറാണ് പോയ വര്‍ഷം ഇസ്‌ലാമിക് ബാങ്കിങ് മേഖലയില്‍ സഊദിയുടെ നിക്ഷേപം. ഇസ്‌ലാമിക് ബാങ്കുകളുടെ കരുത്തുറ്റ ബാലന്‍സ് ഷീറ്റും തൃപ്തികരമായ കവറേജ് റേഷ്യുവും ഈ രംഗത്ത് മികച്ച ക്രെഡിറ്റ് റേറ്റിങ് നേടിയെടുക്കുന്നതിന് സഹായകമായി. പശ്ചിമേഷ്യയിലെ നിക്ഷേപക ഗ്രേഡിങ് രംഗത്ത് മറ്റു അന്താരാഷ്ട്ര ബാങ്കുകളോട് കിടപിടിക്കുന്ന 'എ' ഗ്രേഡ് സ്ഥാനമാണ് ഇസ്‌ലാമിക് ബാങ്കിങിനും ഉള്ളത്.


കാംകോ റിസര്‍ച്ചാണ് പോയ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 168.7 ബില്യണ്‍ ഡോളറാണ് സഊദി അറേബ്യയുടെ മുതല്‍ മുടക്ക്. രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണുള്ളത്. 130 ബില്യണ്‍ ഡോളറാണ് നിക്ഷേപം. വളര്‍ച്ചാ നിരക്കിലും ഇസ്‌ലാമിക് ബാങ്കിങ് മേഖല മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജി.സി.സി മേഖലയില്‍ മറ്റു പരമ്പരാഗത പണമിടപാടു സ്ഥാപനങ്ങള്‍ 6.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇസ്‌ലാമിക് ബാങ്കിന്റെ വളര്‍ച്ച 7.8 ശതമാനമായി ഉയര്‍ന്നു. മൊത്തം ബാങ്കിങ് മേഖലാ ഓഹരികളില്‍ ലിസ്റ്റു ചെയ്ത ഇരുപത്തിയഞ്ച് ശതമാനം ഇസ്‌ലാമിക് ബാങ്കുകളുടെ ഓഹരികളില്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago
No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago