പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് വിട്ടേക്കും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് വിട്ടേക്കും. ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു.
ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലര്‍ ഉടമകള്‍ നിക്ഷേപം നടത്തിയതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തും പുറത്തുമായി 274 ബ്രാഞ്ചുകളിലൂടെ 2,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പൊലിസ് നിഗമനം. സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് റോയിയുടെയും ഭാര്യയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപകാലത്ത് പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളാണെന്ന് വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ പൊലിസ് കണ്ടെത്തി.
പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷപകര്‍ക്ക് തുടക്കകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളുകളായി പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ പ്രിസ്റ്റേഴ്സ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ് രസീതുകള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."