പ്രളയം: ദുരന്തമുഖത്തെ ഓര്‍മകളുമായി ദുരന്തനിവാരണ സേന
തൃശൂര്‍: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടത് കേരളത്തിലെ മഹാപ്രളയത്തിലെന്ന് ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹവും അവരോടൊപ്പമുള്ളവരെയും അതിസാഹസികമായി രക്ഷപ്പെടുത്തിയ സംഭവങ്ങളുള്‍പ്പെടെയുള്ളവ മറക്കാന്‍ കഴിയാത്തതാണെന്ന് സേനാംഗങ്ങള്‍ പറഞ്ഞു.
പാറക്കടവ് പൂവത്തൂശേരിയിലെ രക്ഷാപ്രവര്‍ത്തനവും ചെറുതോണി പാലത്തിലൂടെ അതിസാഹസികമായി കടന്ന് രോഗം മൂര്‍ഛിച്ച കുട്ടിയെയുമെടുത്ത് ആശുപത്രിയിലെത്തിച്ചതുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിലെ നാഴികക്കല്ലുകളാണ്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ സഹകരണം വേറൊരിടത്തും കിട്ടാത്തതാണെന്നും അത് എടുത്തു പറയേണ്ടതാണെന്നും കമാന്‍ഡന്റ് പറഞ്ഞു.
കേരളത്തില്‍ തൃശൂര്‍ രാമവര്‍മപുരത്താണ് എന്‍.ഡി.ആര്‍.എഫിന്റെ റീജ്യനല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രളയ ദുരന്തത്തെ നേരിടാന്‍ കേരളത്തിലെ ടീമിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 58 സംഘങ്ങളാണ് എത്തിയത്. പഞ്ചാബ്, ഡല്‍ഹി, ഒഡിഷ, ബംഗാള്‍, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ വന്നഛു. സേനാംഗങ്ങളായ ടി.എം ജിതേഷ്, ബി.എസ് സിങ്, എം.കെ രാജീവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."