കല്യാണപ്പന്തലിലും കാരുണ്യ സ്പര്‍ശം...
കാഞ്ഞങ്ങാട്: മകന്റെ വിവാഹ ആഡംബരങ്ങള്‍ ചുരുക്കി അവശത അനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു മെട്രോ മുഹമ്മദ് ഹാജി. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുംസുപ്രഭാതം ദിനപത്രത്തിന്റെ ഡയരക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ മകന്റെ വിവാഹ വേദിയാണ് കാരുണ്യത്തിന്റെ കേന്ദ്രമായത്.
വിവാഹത്തോടനുബന്ധിച്ച ആഡംബരങ്ങള്‍ ഒഴിവാക്കിയ അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറു ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയായിരുന്നു. മകന് കബീറിന്റെ വിവാഹത്തോടനുബന്ധിച്ചാണ് മുഹമ്മദ് ഹാജി എ.ഡി. എം.എന്‍ ദേവിദാസിന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറിയത് .
കാസര്‍കോട് എരിയാലിലെ റൈഹാന മന്‍സിലിലെ ജാഫറിന്റെ മകള്‍ ഹാജിറ റൈഹാനയാണ് വധു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നികാഹിന് കാര്‍മികത്വം വഹിച്ചു. എം.എം ഖാസിം മുസ്ലിയാര് ഖുത്തുബ നടത്തി.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്, ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്, ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാല്‍, പി.ബി അബ്ദുല്‍ റസാക്ക്, കെ. കുഞ്ഞിരാമന് തുടങ്ങി സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ, മത രംഗത്തെ പ്രമുഖര്‍ ചിത്താരി ബൈത്തുസലാമില് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."