
ദുരിതത്തിനിടെ ഫണ്ട് 'അടിച്ചുമാറ്റല്‍' ദുരന്തം!
തൊടുപുഴ: പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ കേരളം സഹായത്തിനു കേഴുന്നതിനിടെ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കടക്കം വാരിക്കോരി ഫണ്ടനുവദിച്ച് സര്‍ക്കാര്‍. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രം ഓഗസ്റ്റ് 13 മുതല്‍ 28 വരെ 271.71 കോടി രൂപയാണ് അനുവദിച്ചത്.
പല പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് ധനസഹായം നേടിയെടുത്തത്. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെ.എസ്.ഐ.ഡി.സി) 134.35 കോടി, കാഷ്യു ഡെവലപ്മെന്റ് കോര്പറേഷന് 3.1 കോടി, നാഷനല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 0.76 കോടി, കേരളാ ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്റ്റ്സ് ലിമിറ്റഡ് 0.7 കോടി, കയര്‍ഫെഡ് 1.34 കോടി, മാല്‍ക്കോടെക്സ് സ്പിന്നിങ് മില്‍ ഒരു കോടി, ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് 26.658 കോടി, ഹാന്‍വീവ് 0.8 കോടി, കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ് മൂന്നു കോടി, കേരളാ കാഷ്യു ബോര്‍ഡ് ലിമിറ്റഡ് 100 കോടി എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഇതില്‍ പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സേവന മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രം അത്യാവശ്യ ഫണ്ടനുവദിച്ചു മറ്റു സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിക്കുന്നത് ആറു മാസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം നിലനില്‍ക്കേയാണ് ഈ നടപടി. ട്രഷറി നിയന്ത്രണമടക്കം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലപ്പത്തു യാതൊരു മാനദണ്ഡവും പാലിക്കാതെ നിയമിച്ച മാനേജിങ് ഡയരക്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളായ ചെയര്മാന്മാരുമാണുള്ളത്. എം.ഡി നിയമനത്തിനു വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന് 2016 ഒക്ടോബറില്‍ ഉത്തരവിറങ്ങിയെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. സര്‍വിസില്‍നിന്നു വിരമിച്ച ശേഷം സര്‍ക്കാരിനെ സ്വാധീനിച്ച് എം.ഡിമാരായി തുടരുന്നവരുമുണ്ട്. എം.ഡിമാരുടെ യാത്രകള്‍ക്കു മുന്‍കൂര്‍ അനുമതി വേണമെന്ന് അടുത്തിടെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ചെയര്മാന് പി.എ, ഡ്രൈവര്‍, മാസം 20,000 രൂപ ഓണറേറിയം, ഫോണ്‍ അലവന്‍സ്, യാത്രാ ബത്ത എന്നിവയുണ്ട്. കുറ്റിപ്പുറം മാല്‍കോടെക്സ് സ്പിന്നിങ് മില്‍ എം.ഡി മാസം അഞ്ചു ദിവസം താമസിക്കാന്‍ 12,000 രൂപയുടെ ഫ്ളാറ്റാണ് വാടകയ്ക്കെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാറനല്ലൂര്‍ ഇരട്ടക്കൊലപാതകം: പ്രതി അരുണ്‍ രാജിന് ജീവപര്യന്തം തടവുശിക്ഷ
Kerala
• 2 days ago
സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 2 days ago
വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍
Kerala
• 2 days ago
ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്
National
• 2 days ago
ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
Kuwait
• 2 days ago
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala
• 2 days ago
റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ
Saudi-arabia
• 2 days ago
കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം
Kerala
• 2 days ago
'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം' ഇസ്റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത്
International
• 2 days ago
1000 ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ഗോളുകൾ
Football
• 2 days ago
കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 2 days ago
മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും
uae
• 2 days ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 2 days ago
'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം
Cricket
• 2 days ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• 2 days ago
ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും
Kerala
• 2 days ago
ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില്‍ ഒപ്പുവച്ച് ദുബൈ ആര്‍ടിഎ
uae
• 2 days ago
വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്സൈസ് ലഹരി പിടിക്കും?
Kerala
• 2 days ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 2 days ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 2 days ago