HOME
DETAILS
MAL
യെച്ചൂരിയെ പ്രതിയാക്കിയത് ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന്റെ ഗൂഢാലോചനക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, അപൂര്‍വാനന്ദ്, രാഹുല്‍ റോയ് എന്നിവരെ പ്രതിപ്പട്ടികയില്‍ പരാമര്‍ശിച്ചു കുറ്റപത്രം നല്കിയ ഡല്‍ഹി പൊലിസിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. അമ്പതിലേറെ പേര് കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തിനു വഴിമരുന്നിട്ട പ്രകോപനപരമായ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ തയാറാകാത്ത ഡല്‍ഹി പൊലിസാണ് ഇപ്പോള്‍ രാഷ്ട്രീയദാസ്യം കാണിക്കുന്നത്. ഇതിനെതിരേ ഇന്നു വൈകുന്നേരം അഞ്ചിനു ജില്ലാ, എരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."