HOME
DETAILS
MAL
തൃക്കരിപ്പൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി
backup
July 22 2016 | 18:07 PM
തൃക്കരിപ്പൂര്‍: ടൗണിലെ ഹോസ്റ്റലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന.
മലപ്പുറം അടക്കമുള്ള പ്രദേശങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയത്.
ഹോട്ടലുകള്‍, ജ്യൂസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം, ഹോട്ടലുകളിലെ ശുചിത്വ സംവിധാനം, പലചരക്ക് കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ രാവിലെ തൃക്കരിപ്പൂരില്‍ പരിശോധന നടത്തിയത്.
മൂന്നോളം ഹോട്ടലുകളും പലചരക്ക് കടകളും പരിശോധിച്ചവയില്പ്പെടും. ഇവരില്‍ നിന്ന് പതിനായിരത്തോളം രൂപ പിഴ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."