എന്‍ഡോസള്‍ഫാന്‍ കടം ഉടന്‍ എഴുതിത്തള്ളണം: എം.പി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്നതില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ നിവേദനത്തില്‍ പി കരുണാകരന് എം.പി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ആകാത്തതിനാലും മതിയായ പണമില്ലാത്തതിനാലും കുറച്ചാളുകളുടെ കടം മാത്രമാ ണ് ഭാഗികമായി എഴുതിത്തള്ളിയത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇതുവരെ റിപ്പോര്‍ട്ടായിട്ടില്ല. അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന പൂര്‍ത്തിയായിട്ടില്ല. നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ ബാങ്കുകള്‍ ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടിസ് അയക്കുകയാണ്. കടം എഴുതിത്തള്ളുന്ന നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ വായ്പ തിരിച്ചടക്കുന്നതില്‍ മൂന്നു മാസത്തേക്ക് താല്‍ക്കാലികമായി മൊറട്ടോറിയം പ്രഖ്യാപിക്കണം.
ഇതിനിടയില്‍ ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി കടം എഴുതിത്തള്ളാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പി കരുണാകരന് എ.ംപി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."