2024 അവസാനംവരെ എല്ലാവര്ക്കും കൊവിഡ് വാക്സിന് ലഭ്യമാകില്ലെന്ന് സെറം മേധാവി
പുനെ: 2024 അവസാനം വരെ ലോകത്തെ എല്ലാവര്ക്കും കൊവിഡ് പ്രതിരോധ വാക്സിന് ലഭ്യമാകില്ലെന്ന് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാണ കമ്പനിയായ സെറം മേധാവി അദാര്‍ പൂനവാല. വാക്സിന് വളരെവേഗം ലഭ്യമാക്കാന്‍ കഴിയുംവിധം നിര്‍മാതാക്കള്‍ ഉല്പാദനശേഷി വര്‍ധിപ്പിച്ച് തുടങ്ങിയിട്ടില്ല.
പ്രതിരോധത്തിന് രണ്ട് ഡോസ് വാക്സിനാണ് വേണ്ടിവരുന്നതെങ്കില്‍ ലോകത്തിന് മുഴുവന്‍ വേണ്ടി 1500 കോടി ഡോസുകള്‍ ഉല്പാദിപ്പിക്കേണ്ടി വരും. അങ്ങിനെവരുമ്പോള്‍ ലോകത്തിലെ എല്ലാവര്ക്കും വാക്സിന് എത്തിക്കാന്‍ നാലോ അഞ്ചോ വഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്ര സെനിക്ക, നോവ വാക്സ് എന്നിവയടക്കം കൊവിഡ് വാക്സിന് വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായി പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്സിന് ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഇന്ത്യക്കുവേണ്ടി ആയിരിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് പ്രതിരോധ വാക്സിന്ലഭ്യമാവുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെയാണ് സെറം മേധാവിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."