HOME
DETAILS
MAL
സി.എഫ്.എല്‍.ടി.സികളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചികിത്സ
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: കൊവിഡിനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ടെലിമെഡിസിന്‍ വഴി നല്‍കുന്നുണ്ട്. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കൊവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ്് സെന്ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ട്. 194 സി.എഫ്.എല്‍.ടി.സികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ സി.എഫ്.എല്‍.ടി.സിയെയും ഒരു കൊവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."