ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ന് അവസാന അങ്കം
മുംബൈ: ഐ.എസ്.എല്ലിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയും പഞ്ചാബും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിലവില്‍ സെമിയില്‍ പ്രവേശിച്ച ചെന്നൈക്ക് ഇന്നത്തെത് പ്രാക്ടീസ് മത്സരം മാത്രമായി കണ്ടാല്‍ മതി. 18 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്ക് മത്സര ഫലത്തിലേക്ക് നോക്കേണ്ട ആവശ്യമേ ഇല്ല. എങ്കിലും മത്സരത്തില്‍ ജയിക്കണം എന്ന വാശിയിലായിരിക്കും ചെന്നൈ ഇറങ്ങുക. ഒരു പക്ഷെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരിക്കും ചെന്നൈ ഇന്ന് ഇറങ്ങുക. ധോണിയെ ഇന്നത്തെ മത്സരത്തിലുള്പ്പെടുത്തില്ലെന്നാണ് സൂചന. അമ്പാട്ടി റായുഡു, സുരേഷ് റെയ്ന എന്നിവരും ഇന്ന് കളത്തിലിറങ്ങിയേക്കില്ല.
അവസാന മത്സരത്തിലെങ്കിലും ജയം കണ്ടെത്തി സീസണ് അവസാനിപ്പിക്കണമെന്ന മോഹവും അശ്വിനും സംഘത്തിനുമുണ്ട്. കഴിഞ്ഞ നാല് മത്സരത്തിലും പരാജയപ്പെട്ട പഞ്ചാബിന് ഇന്നത്തേത് ആത്മാഭിമാനത്തിന്റെ പോരാട്ടം കൂടിയാകും. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
ക്രിസ് ഗെിയില് അടക്കമുള്ള സൂപ്പര്‍ ബാറ്റിങ് നിര ഉണ്ടായിരുന്നിട്ടും പഞ്ചാബിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്തയും മുംബൈയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
മുംബൈ നേരത്തെ തന്നെ പ്ലേഓഫില്‍ പ്രവേശിച്ച ടീമാണ്. 13 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് മുംബൈ. ഇവരില്‍ തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ ടീമിന്റെ വിശ്വാസം. അതേസമയം, മികച്ച നിര തന്നെ ഉണ്ടായിട്ടും എവിടെയും എത്താന്‍ കഴിയാതെ പോയ ദുഃഖത്തിലാണ് കൊല്‍ക്കത്ത. അവസാന രണ്ട് മത്സരങ്ങളിലും ജയിച്ച കൊല്‍ക്കത്ത മികച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇന്ന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ആദ്യ മത്സരത്തില്‍ 34 റണ്‍സിനായിരുന്നു കൊല്‍ക്കത്ത ജയം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."