പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കും: കലക്ടര്‍
കല്‍പ്പറ്റ: പട്ടിക വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമ കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ പറഞ്ഞു.
വെള്ളമുണ്ടയിലെ കോളനിയില്‍ ഭര്ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും യുവതികള്‍ക്കെതിരെ അതിക്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും.
പുറത്തു നിന്നുള്ളവര്‍ കോളനിയില്‍ എത്തി വ്യാജവാറ്റ്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നരെ എക്സൈസ്, പൊലിസ്, ട്രൈബല്‍ പ്രൊമോട്ടര്‍ എന്നിവരുടെ സഹായത്തോടെ നിരീക്ഷിക്കും.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആദിവാസി വിഭാഗങ്ങളുടെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികളാരംഭിക്കും. ജില്ലയില്‍ 3800ല്‍ അധികം വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇവയുടെ നിര്‍മാണം കരാറുകാര്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."