പറഞ്ഞത് പറഞ്ഞു, ഇനി ഉണ്ടായാല്‍ നോക്കിയിരിക്കില്ല; പി.വി അന്‍വറിനെതിരേ സി.പി.ഐ
മലപ്പുറം: സി.പി.ഐക്കെതിരേ എല്‍.ഡി.എഫ് പൊന്നാനി ലോക്സഭാ സ്ഥാനാര്‍ഥി പി.വി അന്‍വര്‍ നടത്തിയ പ്രസ്തവാനകള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതെന്ന് സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് അന്‍വറിനെതിരേയുള്ള വിമര്‍ശനം.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സി.പി.ഐയെ വിമര്‍ശിച്ചുകൊണ്ട് പി.വി അന്‍വര്‍ രംഗത്തെത്തിയത്. അന്‍വറിന്റെ പരാമര്‍ശങ്ങള്‍ മുന്നണി മര്യാദയെ ബാധിക്കുന്ന തരത്തിലായതോടെ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍, ഇനി വിവാദപരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നോക്കിയിരിക്കാനാവില്ലെന്ന് സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വം അന്‍വറിനെ അറിയിക്കുകയും ചെയ്തു.
മലപ്പുറത്ത് മുസ്ലിം ലീഗും സി.പി.ഐയും ഒരു പോലെയാണെന്നും സി.പി.ഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തതെന്നുമായിരുന്നു പി.വി അന്‍വറിന്റെ വിവാദ പ്രസ്താവന. വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.ഐ നേതാവുമായ പി.പി സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ലെന്നും വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."