തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലെ ക്രോസ് ബാര്‍ വീണ്ടും തകര്‍ന്നു
മട്ടാഞ്ചേരി: വലിയ വാഹനങ്ങള്‍ കയറാതിരിക്കാന്‍ തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ സ്ഥാപിച്ച ക്രോസ് ബാര്‍ വീണ്ടും തകര്‍ന്നു. കഴിഞ്ഞ ദിവസം വാഹനം തട്ടി ചെറുതായി കിഴക്കേ ഭാഗത്തെ ക്രോസ് ബാറിന്റെ ഒരു ഭാഗം നീങ്ങിയെങ്കിലും ഇന്നലെ വൈകിട്ടോടെ എയിസ് ഓട്ടോ വന്ന് ഇടിച്ചതോടെ ക്രോസ് ബാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുകയായിരുന്നു. ഇത് ആറാം തവണയാണ് വാഹനം ഇടിച്ച് പാലത്തിന്റെ ക്രോസ് ബാര്‍ തകരുന്നത്. രണ്ട് കേസില്‍ വാഹനം പിടികൂടാന്‍ കഴിഞ്ഞെങ്കിലും ബാക്കി സംഭവങ്ങളില്‍ വാഹനങ്ങള്‍ കണ്ടെത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.
ഓരോ തവണയും ക്രോസ് ബാര്‍ തകരുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് പുതിയത് സ്ഥാപിക്കുമെങ്കിലും അധികം നീണ്ട് നില്‍ക്കാറില്ല. പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പാലത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുകയും ചെറിയ വാഹനങ്ങള്‍ക്ക് മാത്രമായി പാലത്തിലൂടെ സഞ്ചാരം അനുവദിക്കുകയുമായിരുന്നു.ഇതിനെ തുടര്‍ന്നാണ് വലിയ വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഇരു വശങ്ങളിലും ക്രോസ് ബാര്‍ സ്ഥാപിച്ചത്. ആദ്യം സ്ഥാപിച്ച ക്രോസ് ബാര്‍ ഇരുമ്പില്‍ നിര്‍മിച്ചതായിരുന്നു. ഇത് വാഹനമിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് ഉരുക്ക് ചേര്‍ത്ത ക്രോസ് ബാര്‍ സ്ഥാപിച്ചെങ്കിലും ഇതെല്ലാം വാഹനം ഇടിച്ച് തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."