HOME
DETAILS
MAL
ജാമിഅ അസ്ഹരിയ്യ പരീക്ഷാഫലം
backup
May 05 2019 | 20:05 PM
പയ്യന്നൂര്‍: ജാമിഅ അസ്ഹരിയ്യ അറബിക് കോളജിന്റെ 2018-19 വര്‍ഷത്തെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അവസാനവര്‍ഷ പരീക്ഷയില്‍ മുഹമ്മദ് റാസിഖ് വിളയില്‍, ശഫീഖ് കാക്കിഞ്ചി, മുഹമ്മദ് ഷാഫി ഒടുങ്ങാക്കാട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഈ വര്‍ഷം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയം നേടി. 2019-20 വര്‍ഷത്തെ പ്രവേശന പരീക്ഷ ജൂണ്‍ 10ന് രാവിലെ 11ന് കോളജില്‍ നടക്കും. ഫോണ്‍: 9447218902.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."