തിരൂരില്‍ വെറ്റില കയറ്റുമതി പുനരാരംഭിച്ചു, കര്‍ഷകര്‍ക്ക് ആശ്വാസം
തിരൂര്‍: കൊവിഡ് കാരണം നിര്‍ത്തിവച്ചിരുന്ന വെറ്റില കയറ്റുമതി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുനരാരംഭിച്ചു.ഇത് വെറ്റില കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും അനുബന്ധ തൊഴിലെടുത്ത് കഴിയുന്നവര്‍ക്കും ആശ്വാസമായി.മലപ്പുറം ജില്ലയില്‍ മാത്രം പതിനയ്യായിരത്തോളം വെറ്റില കര്‍ഷകരാണുള്ളത്.
ജില്ലയിലെ എല്ലാ ഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് വെറ്റില കയറ്റി അയച്ചിരുന്നത്. കൊവിഡ് വന്നതോടെ പൂര്‍ണമായും നിലച്ച ഈ മേഖലയിലെ പ്രതിസന്ധിക്കാണ് കേന്ദ്രത്തിന്റെ ഇടപെടലില്‍ പരിഹാരമായത്.കഴിഞ്ഞ ദിവസം എറണാകുളം - മംഗള- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ വെറ്റില കയറ്റിയയച്ചു. ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ഇനി കയറ്റുമതിയുണ്ടാവും.
അഞ്ചു വര്‍ഷത്തോളമായി അത് നിലച്ചിട്ട്. റെയില്‍വേക്ക് ലക്ഷങ്ങളുടെ വരുമാനമാണ് വെറ്റില കയറ്റുമതിയിലൂടെ ലഭിച്ചിരുന്നത്. കനം കുറഞ്ഞ് കാണാന്‍ ഭംഗിയുള്ളതും പ്രത്യേക രുചിയുള്ളതുമായ തിരൂര്‍ വെറ്റിലക്ക് ഭൗമ സൂചികാ പദവി ലഭിച്ചത് കൊവിഡ് ആരംഭത്തിന് തൊട്ട് മുന്‍പായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."