മോദി തരംതാഴാന്‍ ബാക്കിയില്ലാത്തവിധം അധഃപതിച്ചു: കെ.സി വേണുഗോപാല്‍
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി തരംതാഴാന്‍ ബാക്കിയില്ലാത്തവിധം അധഃപതിച്ച നേതാവായി മാറിയിരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടം കഴിയുമ്പോഴും പരാജയം മണക്കുന്ന മോദി സമനില തെറ്റിയ പ്രതികരണങ്ങള്‍ നടത്തുകയാണ്. പരാജയം ഉറപ്പാക്കിയ മോദിയുടെ വിഭ്രാന്തിപൂണ്ട ജല്‍പനങ്ങള്‍ സാമാന്യ മര്യാദയുടെയും ജനാധിപത്യ കീഴ്‌വഴക്കങ്ങളുടെയും സീമകളെ ലംഘിക്കുന്നതാണ്. ബോഫേഴ്‌സ് കേസില്‍ പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് മരിച്ചതെന്ന പ്രസ്താവന പ്രധാനമന്ത്രി പദത്തിന് കളങ്കം ചാര്‍ത്തുന്നതാണ്.
പ്രധാനമന്ത്രി എന്ത് പറഞ്ഞാലും ക്ലീന്‍ചിറ്റ് നല്‍കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റേത്.
കള്ളവോട്ടെന്ന കാന്‍സര്‍ ഇല്ലാതാക്കാനുള്ള പ്രക്രിയയെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ ചിന്തിക്കുന്നതിനുപകരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."