HOME
DETAILS
MAL
പരിമിതമായ തീര്‍ഥാടകരുമായി ആഭ്യന്തര ഉംറ ഉടന്‍ ആരംഭിക്കും
backup
September 15 2020 | 21:09 PM
മക്ക: പരിമിതമായ തീര്‍ഥാടകരുമായി ആഭ്യന്തര ഉംറ ഉടന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഘട്ടം ഘട്ടമായി ഉംറ സര്‍വിസ് പൂര്‍ണമായും പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തില്‍ പരിമിതമായ തീര്‍ഥാടകരുമായി ആഭ്യന്തര ഉംറ ആരംഭിക്കുന്നത്. തീര്‍ഥാടനത്തിന് തയാറാകുന്നവര്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് വഴി പെര്‍മിറ്റ് എടുക്കേണ്ടി വരും. തുടര്‍ന്ന് ഇതില്‍ തന്നെ സമയ ക്രമീകരണവും ഓരോ തീര്‍ഥാടകനും ലഭ്യമാകും. ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ഉംറ സര്‍വിസ് അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."