HOME
DETAILS

കോടതി സംഘര്‍ഷം: മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും സ്ഥിരംസമിതി രൂപീകരിക്കും

  
backup
July 22 2016 | 18:07 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d

തിരുവനന്തപുരം: തലസ്ഥാനത്ത് ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉള്‍പെടുത്തി സ്ഥിരംസമിതി രൂപീകരിക്കും. വഞ്ചിയൂര്‍ കോടതിയില്‍ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. മറ്റുജില്ലകളിലും ഇത്തരം സമിതികള്‍ക്ക് രൂപംനല്‍കുന്നതിന് യോഗത്തില്‍ ധാരണയായിട്ടുണ്ട്.

വഞ്ചിയൂര്‍  കോടതിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംഭവം അന്വേഷിക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ പി.എന്‍ രവീന്ദ്രനും പി.കെ രാമചന്ദ്രമേനോനും ഇന്നലെ തലസ്ഥാനത്തെത്തിയത്. അക്രമത്തെത്തുടര്‍ന്ന് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനായി  അവര്‍ ഇരുവിഭാഗവുമായി ചര്‍ച്ചനടത്തി. ഇതിനേത്തുടര്‍ന്ന് കോടതിയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനുവദിക്കാന്‍  തീരുമാനമായി. അതിനായി ജില്ലാ ജഡ്ജി അധ്യക്ഷയായി മീഡിയാ റിലേഷന്‍ കമ്മിറ്റി രൂപീകരിക്കും. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്നതാണ് കമ്മിറ്റി. കഴിഞ്ഞദിവസം അടച്ച മീഡിയ റൂം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായി.

ഹൈക്കോടതി ജഡ്ജിമാരും ജില്ലാ ജഡ്ജി വി. ഷര്‍ഫിയുമടങ്ങുന്ന സംഘമാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തെളിവെടുത്ത്. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് ജഡ്ജിമാരുടെ സംഘമെത്തിയത്.

കോടതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടണ്ടതുണ്ടണ്ടെന്ന് അവര്‍ പറഞ്ഞു.
ഇതിനായി ജില്ലാജഡ്ജിമാരുടെ നേതൃത്വത്തില്‍ മാധ്യമപ്രതിനിധികളും അഭിഭാഷകപ്രതിനിധികളും അടങ്ങുന്ന സമിതി എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. തിരുവനന്തപുരത്ത് സമിതി ഉടന്‍ രൂപീകരിക്കും.

ഇന്നലെ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടന്നത്. കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയുടെയും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെയും ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിച്ച പരിക്കുകളും നാശനഷ്ടങ്ങളും മാധ്യമപ്രതിനിധികള്‍ ജഡ്ജിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. അക്രമത്തില്‍ പരുക്കേറ്റവരെ ജഡ്ജിമാര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago