HOME
DETAILS
MAL
എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് സഊദി
backup
September 02 2018 | 11:09 AM
ജിദ്ദ: എണ്ണ ഉല്‍പാദനം രംഗത്തെ കുറവ് നികത്തുന്നതിനായി എണ്ണ ഉദ്പാദനം വര്‍ധിപ്പിച്ചു സഊദി. ഓഗസ്റ്റില്‍ പ്രതിദിന ഉല്‍പാദനം 10,424 ദശലക്ഷം ബാരലായാണ് വര്‍ധിപ്പിച്ചതെന്ന് ഒപെക് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈയില്‍ സഊദിയുടെ പ്രതിദിന ഉല്‍പാദനം 10,288 ദശലക്ഷം ബാരലായിരുന്നു.
ഒപെക് രാജ്യങ്ങളുടെ എണ്ണയുല്‍പാദനം കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി കുറഞ്ഞപ്പോള്‍ ലബിയയില്‍നിന്നുള്ള കയറ്റുമതി വര്‍ധിച്ചു. ഇതിനുപുറമെ ദക്ഷിണ ഇറാഖില്‍ നിന്നുള്ള എണ്ണ കയറ്റുമതി റെക്കോര്‍ഡ് തലത്തിലെത്തി. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 32,79 ദശലക്ഷം ബാരല്‍ തോതിലാണ് എണ്ണ ഉല്‍പാദിപ്പിച്ചത്. 15 രാജ്യങ്ങളാണ് ഒപെക്കയിലുള്ളത്. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഒപെക്കിന്റെ പ്രതിദിന ഉല്‍പാദത്തില്‍ 2,20,000 ലക്ഷം ബാരലിന്റെ വര്‍ധനവുണ്ടായി. ആഗോള വിപണിയില്‍ എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഒപെക് ഉല്‍പാദനം കുറച്ചിരുന്നു. വില ഉയര്‍ന്നതോടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ജൂണില്‍ ഒപെക്കും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങളും ധാരണയിലെത്തി. ഇറാനെതിരായ സാമ്പത്തിക ഉപരോധം മൂലം എണ്ണയുല്‍പാദനത്തിലുണ്ടാകുന്ന കുറവ് നികത്താന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് എണ്ണയുല്‍പാദകരോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് സഊദി ഉറപ്പുല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സഊദി തങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിച്ചത്. 2014ന് ശേഷം ആദ്യമായി എണ്ണ വില ബാരലിന് 80 ഡോളറിന് അടുത്തെത്തുകയും ചെയ്തു. അതേ സമയം കഴിഞ്ഞ മാസം ഉല്‍പാദനത്തില്‍ ഏറ്റവും വലിയ വര്‍ധന വരുത്തിയത് ലിബിയയും ഇറാഖുമായിരുന്നു. എന്നാല്‍ ഇതു വിപണിയില്‍ കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."