ആറു മാസത്തിനിടെ ചൈന നിയന്ത്രണരേഖ മറികടക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയതായി കേന്ദ്രം
ന്യൂഡല്‍ഹി: കഴിഞ്ഞ ആറു മാസത്തിനിടെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയന്ത്രണരേഖ മറികടക്കാന്‍ നിരവധി ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള അതിര്‍ത്തി ലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ ഇതിനെതിരേ സ്വീകരിച്ചത് എന്ന ബി.ജെ.പി എം.പി അനില്‍ അഗര്‍വാളിന്റെ ചോദ്യത്തിനാണ് കേന്ദ്രം രേഖാമൂലം മറുപടി നല്‍കിയത്.
അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റത്തെ പരാമര്‍ശിക്കാതെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് കേന്ദ്രം വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് 47 തവണ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായതായും നിത്യാനന്ദ റായ് വിശദീകരിച്ചു. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കൈയടക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മെയ് മുതല്‍ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."