എസ്.എസ്.എല്‍.സി: റഗുലര്‍ സേ പരീക്ഷ 20 മുതല്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ 20 മുതല്‍ 25 വരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും.
ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മൂന്നു വിഷയങ്ങളില്‍ വരെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സേ പരീക്ഷയെഴുതാന്‍ കഴിയുക. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി പ്ലസ് ടു ഫലം പുറത്തുവരുന്ന ബുധനാഴ്ച പ്രഖ്യാപിക്കും.
ഇപ്പോള്‍ പ്രഖ്യാപിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ 10 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകര്‍ അതത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് പത്തിനു വൈകുന്നേരം അഞ്ചിനകം നല്‍കിയിരിക്കണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം 31നകം പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."