ബീഹാറിലെ അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളുടെ കൊല: അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം ഹാജരാക്കണം, സുപ്രിം കോടതി
ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ അന്തേവാസികളായ11 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം മൂന്നിന് ഹാജരാക്കണമെന്ന് സുപ്രിം കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി.
അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളെ കാണാനില്ലെന്നും ഇവര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും സി.ബി.ഐ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കുട്ടികളെ കാണാതായ സംഭവത്തില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണത്തില്‍ മുസാഫര്‍പൂരിലെ ഒരിടത്തുനിന്ന് ഒട്ടേറെ മനുഷ്യാസ്ഥികള്‍ കെണ്ടത്തിയിരുന്നുവെന്നും ഇത് കുട്ടികള്‍ കൊല്ലപ്പെട്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സി.ബി.ഐക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ ബ്രജേഷ് താക്കൂറും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ചിലരും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും സി.ബി.ഐ സംശയിക്കുന്നുണ്ട്.
അഭയകേന്ദ്രത്തിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും പിന്നീട് മറ്റുള്ളവര്‍ക്കായി നല്‍കുകയും ചെയ്തുവെന്ന് നേരത്തെ തന്നെ കെണ്ടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഭവം ആദ്യമായി പുറത്തെത്തിച്ചത് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യന്‍ സയന്‍സസ് ആയിരുന്നു. തുടര്‍ന്ന് ബിഹാര്‍ പൊലിസ് നടത്തിയ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
കേസില്‍ ബ്രജേഷ് താക്കൂറിന് പുറമെ 21 പേര്‍ക്കെതിരേയും കേസെടുത്തു. അന്വേഷണത്തിലാണ് അഭയകേന്ദ്രത്തില്‍ നിന്ന് 11 കുട്ടികളെ കാണാതായിട്ടുെണ്ടന്ന് വ്യക്തമായത്. ബ്രജേഷ് താക്കൂറും കൂട്ടാളികളും ചേര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയതായിരിക്കാമെന്ന് സംശയിക്കുന്നുെണ്ടന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."