പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധനായി പ്രവാസി
തൃക്കൂര്‍ : പ്രളയത്തില്‍ തൃക്കൂര്‍ പഞ്ചായത്തില്‍ തകര്‍ന്നുവീണ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ തയാറാണെന്ന് പറയാനാണ് കല്ലൂര്‍ സ്വദേശിയായ ചെറുവാള്‍ക്കാരന്‍ ജെയിംസ് പഞ്ചായത്ത് യോഗത്തിലേക്ക് കടന്നുവന്നത്. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട മുപ്പത് കുടുംബങ്ങളാണ് ആ യോഗത്തില്‍ പങ്കെടുത്തിരുന്നത്. പൊതുജന പങ്കാളിത്തത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ആശയം ഉടലെടുത്ത സമയത്താണ് പ്രവാസിയായ ജെയിംസ് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തയാറായി വന്നത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ജെയിംസ് അവിടെ സമാഹരിച്ച തുകയാണ് വീട് നിര്‍മിക്കാന്‍ നല്‍കുന്നത്.ഇരുപത് വീടുകള്‍ നിര്‍മിക്കാനുള്ള പണം നല്‍കാമെന്ന് പഞ്ചായത്തില്‍ കൂടിയ യോഗത്തില്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജെയിംസ് ഉറപ്പു നല്‍കി. 80 ലക്ഷം രൂപയാണ് ഇതിനായി നല്‍കുന്നത്.ഈ തുക കൊണ്ട് ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള ഇരുപത് വീടുകള്‍ നിര്‍മിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഒരു വീടിന് നാല് ലക്ഷം രൂപ വീതം നല്‍കും. 450 ചതുരശ്ര അടിയിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.
ബാക്കിയുള്ള പത്ത് വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള കൂട്ടായ്മയില്‍ പങ്കാളിയാകുമെന്നും ജെയിംസ് അധികൃതര്‍ക്ക് വാക്ക് നല്‍കി. സാധാരണക്കാരായ മുപ്പത് കുടുംബളാണ് വീട് തകര്‍ന്നതോടെ അന്തിയുറങ്ങാന്‍ ഇടമില്ലാത്തവരായത്. തങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ എത്തിയ വ്യക്തിയെ കണ്ണീരോടെ കൈകൂപ്പിയാണ് ഓരോരുത്തരും നന്ദി അറിയിച്ചത്. വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ പലരും വിതുമ്പി.
സര്‍വതും പ്രളയം കവര്‍ന്നപ്പോഴും തകരാതിരുന്ന പലരും ഉള്ളുതുറന്ന് വേദനകള്‍ പങ്കിട്ട വേദിയായിമാറുകയായിരുന്നു തൃക്കൂര്‍ പഞ്ചായത്ത് യോഗം.
പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍ അധ്യക്ഷനായ യോഗത്തില്‍ ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. തകര്‍ന്നുപോയ വീടുകള്‍ നിര്‍മിക്കാന്‍ സന്മനസ് കാണിച്ച ജെയിംസ് നല്‍കുന്നത് സമൂഹത്തിനുള്ള സേവനമാണെന്നും എല്ലാം തകര്‍ന്ന നമ്മുടെ നാടിന് ഇതുപോലുള്ളവര്‍ മാതൃകയും പ്രചോദനവുമാണെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."