മന്ത്രിമാര്‍ വിദേശ പര്യടനം നടത്തി പണം പിരിക്കേണ്ട ആവശ്യമില്ല: പി.ടി തോമസ്
കാക്കനാട്: വിദേശത്ത് നിന്നു പോലും സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് ആളുകള്‍ പണം അയച്ചു കൊണ്ടിരിക്കെ വിദേശ പര്യടനം നടത്തി ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ പണം പിരിക്കേണ്ട ആവശ്യമില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി തൃക്കാക്കര ദാറുസലാം സ്‌കൂളില്‍ കെ.എം.സി.സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി എത്തിച്ച നിത്യോപയോഗ സാധനങ്ങളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുദ്ധകാലാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ശുചീകരണ, കുടിവെള്ള, ആരോഗ്യസുരക്ഷാ പദ്ധതികള്‍ക്കു തീവ്രയജ്ഞം ഉണ്ടാകേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെ.എം.സി.സിയുടെ പങ്ക് സമാനതകളില്ലാത്തതാണെന്നും മാതൃകാപരമാണെന്നും എം.എല്‍.എ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെന്നൈ മലബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ നാസര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി ഓമന, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.കെ ജലീല്‍, ഉസ്മാന്‍ തോലക്കര, കെ.എച്ച് മുഹമ്മദ് കുഞ്ഞ്, ഹംസ പറക്കാടന്‍, അശറഫ് മൂപ്പന്‍, ഇ.എം.അബ്ദുള്‍ സലാം, പി.എ മമ്മു, കെഎംസിസി ചെന്നൈ ഭാരവാഹികളായ നൗഫല്‍ നരികോളി, നസീര്‍ഹാജി, സി.റഹിം, അബ്ദുള്‍ റസാഖ്, വി.നൗഫല്‍, റിയാസ്, ഷാഫി കോയമ്പത്തൂര്‍, റഷീദ് പൊള്ളാച്ചി, അഷീര്‍ ട്രിച്ചി തൃക്കാക്കര, ആലുവ, കുന്നത്തുനാട് നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ അബ്ദുള്‍ റസാഖ്, എം.കെ.എ ലത്തീഫ്, എ.എം ബഷീര്‍, പി.എം യൂസഫ്, എ.എ ഇബ്രാഹിംകുട്ടി, കെ.കെ അക്ബര്‍, ഇ.എസ് സൈനുദ്ദീന്‍, കെ.കെ ഇബ്രാഹിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം നാദിര്‍ഷ തുടങ്ങിയവര്‍ സംബന്ധിച്ചു. കെഎംസിസി ആള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി എ. ശംസുദ്ദീന്‍ സ്വാഗതവും, ടി. ഗഫൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."