ഡീസലില്ല,സ്‌പെയര്‍പാര്‍ടസുകളുമില്ല, ഈരാറ്റുപേട്ടയില്‍ അമ്പത് ശതമാനം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ റദ്ദാക്കി
ഈ രാറ്റുപേട്ട: കടുത്ത അവഗണന നേരിടുന്ന ഈ രാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് വീണ്ടും തിരിച്ചടി. ഡീസലും സ്‌പെയര്‍പാര്‍ട്ടുകളുമില്ലാതെ പകുതിയോളം സര്‍വീസുകളാണ് ഇപ്പോള്‍റദ്ദാക്കിയിരിക്കുന്നത്.
ഷെഡ്യൂളുകള്‍ മിക്കതും നിറുത്തലാക്കിയതോടെ മലയോര മേഖലയിലേക്ക് യാത്രാദുരിതം രൂക്ഷമായി.മലബാര്‍ യാത്രക്കാര്‍ക്ക്ഏറെ പ്രയോജും ചെയ്യുന്ന കോഴിക്കോട് സര്‍വീസും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു .
ഈരാറ്റുപേട്ടയില്‍ഡിപ്പോയില്‍ 70 ബസ്സുകളാണ് സര്‍വിസ് പട്ടികയിലുള്ളത്. ഇന്നലെ ഓടിയത് 35ബസ്സുകള്‍ മാത്രം. പകുതി സര്‍വിസ് നിലച്ചതോടെ പ്രതിദിനം 2 മുതല്‍ 5 ലക്ഷം വരെയുള്ള ശരാശരി വരുമാനം പ്രകടമായി ഇടിയുകയാണ്.
ഡീസല്‍ ക്ഷാമവും ബസ്സുകള്‍ക്ക് സ്‌പെയര്‍പാര്‍ട്ടുകള്‍ ലഭിക്കാത്തതുമാണ് സര്‍വിസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്താക്കാന്‍ ഇടയാക്കിയത്. സര്‍വിസ് തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാര്‍ പെരുവഴിയിലായി. ഡിപ്പോയില്‍ നിന്നു വിവിധയിടങ്ങളിലേക്കുള്ള ബസ്സുകളില്‍ യാത്രക്കാര്‍ കയറിയിരുന്ന ശേഷമാണ് സര്‍വിസ് നിറുത്തലാക്കുന്ന വിവരമെത്തുന്നതു തന്നെ.
ഒരോ ബസ്സിനും പ്രതിമാസം അനുവദിക്കാറുള്ള ലോക്കല്‍ പര്‍ച്ചേസ് തുക ഇപ്പോള്‍ കിട്ടുന്നില്ല. നിസ്സാര തുക മാത്രം വേണ്ടിവരുന്ന സ്‌പെയര്‍പാര്‍ട്ടുകള്‍ പോലും വാങ്ങാനാവാത്ത സ്ഥിതിയാണ്. ടയര്‍, ട്യൂബ് എന്നിവ ലഭിക്കാതെയും ബസ്സുകള്‍ കട്ടപ്പുറത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."