ശമ്പള കുടിശ്ശിക: പി.വി.എസ് ആശുപത്രിയിലെ ജീവനക്കാര്‍ പ്രതിഷേധത്തില്‍
കൊച്ചി: ശമ്പള കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം പി.വി.എസ് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും അരമണിക്കൂര്‍ ജോലി നിര്‍ത്തിവച്ച് പ്രതിഷേധിച്ചു. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
2018 മെയ് മുതല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മാര്‍ച്ച് 31നു മുന്‍പായി ശമ്പള കുടിശ്ശിക നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ പി.വി മിനി കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ളയ്ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല.
അതേസമയം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരിലധികവും മറ്റ് ആശുപത്രികളിലേക്ക് മാറിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
വരുംദിവസങ്ങളിലും ജോലി നിര്‍ത്തിവച്ച് അരമണിക്കൂര്‍ സമരം തുടരുമെന്നും മാനേജ്‌മെന്റ് അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."