ട്രെയിന്‍ വൈകിയോടല്‍: ഉന്നതതല യോഗം 26ന്
ആലപ്പുഴ : സമയക്രമം മാറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നതുള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 26 നു തിരുവന്തപുരത്തു ഉന്നത തലയോഗം ചേരുമെന്ന് ഡിവിഷന്‍ തലത്തിലുള്ള എം പിമാരുടെ സമിതി അധ്യക്ഷന്‍ കൂടിയായ കെ സി വേണുഗോപാല്‍ എം പി. അറിയിച്ചു. രാവിലെ തിരുവനന്തപുരത്തേക്കെത്തുന്ന ഇന്റര്‍സിറ്റി , വഞ്ചിനാട് ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ ഏറെയും ആശ്രയിക്കുന്ന പ്രതിദിന ട്രെയിനുകളാണ് സമയക്രമം മാറ്റിയതിനെ തുടര്‍ന്ന് എല്ലാ ദിവസവും അനിശ്ചിതമായി വൈകിയോടുന്നത്.
എറണാകുളത്തേക്കു പോകുന്ന ജനശതാബ്ദി ,ഏറനാട് ഉള്‍പ്പെടെയുള്ള ട്രെയിനുകളും അനിശ്ചിതമായിമിക്ക ദിവസവും വൈകിയോടുകയാണ്. പേട്ടയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേക് എത്താന്‍ പോലും മിക്ക ട്രെയിനുകളും 40 മിനിറ്റ് വരെയെടുക്കുന്നത് ഒട്ടേറെ സര്‍ക്കാര്‍ - സ്വകാര്യ ജോലിക്കാരെ പ്രതികൂലമായി ബാധിക്കുന്നു.
ഇത് സംബന്ധിച്ചു നിരവധി തവണ റെയില്‍വേ തീരുമാനങ്ങള്‍ എടുത്തെങ്കിലും പ്രയോഗികമായില്ല. ഈ സാഹചര്യത്തിലാണ് ഈ പ്രശനം അടക്കമുള്ള ഡിവിഷന്‍ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടക്കം എല്ലാ വിഭാഗങ്ങളുടെയും തലവന്മാരും യോഗത്തില്‍ പങ്കെടുക്കും.യോഗത്തില്‍ വിവിധ സ്റ്റേഷനുകളുടെ വികസന കാര്യങ്ങളും, ട്രെയിനുകളുടെ പുനഃ ക്രമീകരണവും സമയക്രമം സംബന്ധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വേണുഗോപാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."