ഭൗതിക ലാഭം പ്രതീക്ഷിക്കാതെ സന്നദ്ധസേവനത്തിന് സജ്ജമാകുക: ആലിക്കുട്ടി മുസ്‌ലിയാര്‍
മഞ്ചേരി: ഭൗതിക ലാഭങ്ങള്‍ മുന്നില്‍കാണാതെ ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തനരംഗത്തു നിലകൊള്ളണമെന്നും ദൈവികമായ പ്രതിഫലമാണ് ഇതിലൂടെയുള്ള നേട്ടമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
ആത്മാര്‍ഥ സേവന പ്രവര്‍ത്തനങ്ങളില്‍ എസ്.കെ.എസ്.എസ്.എഫിനു കീഴില്‍ വിഖായ വളണ്ടിയര്‍മാര്‍ മാതൃകതീര്‍ക്കുകയാണ്. വിശുദ്ധ ഹജ്ജ് വേളയിലും വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചും ഈയിടെ പ്രളയദുരന്തത്തിലും സന്നദ്ധ സേവന രംഗത്തു വിഖായ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സമൂഹത്തിനും രാജ്യത്തിനും വേണ്ടി വിഖായയുടെ സേവന പ്രവൃത്തികള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേരി തുറക്കലില്‍ വിഖായ വൈബ്രന്റ്-2 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ഈസ്റ്റ് ജില്ലാ വിഖായ അംഗങ്ങള്‍ക്കുളള പരിശീലനം 'റിസര്‍വ് ' ക്യാംപ് ഇതോടനുബന്ധിച്ചു നടന്നു.
എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, മഹ്ബൂബ് ഫൈസി പാതാര്‍, ഡോ. അമീന്‍, ശമീം ഫൈസി മഞ്ചേരി, ഷര്‍ഹബീല്‍ മഹ്‌റൂഫ് ക്ലാസെടുത്തു.
പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ സമാപന സന്ദേശം നല്‍കി. സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുസ്സലാം ഫറോക്ക്, ഹാഫിള് സിദ്ദീഖ് ദാരിമി,നിസാം ഓമശ്ശേരി, ഗഫൂര്‍ മുണ്ടുപാറ, നവാസ് കളിയാട്ടുമുക്ക്, കെ.എം.എ ഷുകൂര്‍, യാഷിഖ് തുറക്കല്‍, ചെറിയാപ്പു കിടങ്ങഴി, സി.ടി ജലീല്‍, ഫാറൂഖ് ഫൈസി മണിമൂളി, ഇല്യാസ് മുസ്‌ലിയാര്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, അബ്ദുര്‍റഹ്മാന്‍ പയ്യനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."