HOME
DETAILS
MAL
ശ്രീധരന് പിള്ളയുടെ ഇടപെടല്‍ ഞെട്ടിച്ചു: ബി. ജെ.പി നാടിന് ബാധ്യതയായി മാറിയതിന് തെളിവ്; മുഖ്യമന്ത്രി
backup
May 07 2019 | 08:05 AM
ദേശീയപാത വികസനം എന്ന സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് കേന്ദ്ര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയപാത വികസനം തടസപ്പെടുത്താന്‍ നേരത്തെയും രാഷ്ട്രീയ ഇട പെടലുകള്‍ ഉണ്ടായിട്ടുണ്ട്. ശ്രീധരന് പിള്ളയുടെ ഇടപെടല്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കിടക്കട്ടെ യെന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിനുപിന്നിലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒന്നാം മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവരെ തഴയുകയും ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. കേരളത്തെ സാമ്പത്തികമായും സാംസ്കാരികമായും തകര്‍ക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."