തളിപ്പറമ്പ സിഎച്ച് സെന്ററിന് റിയാദ് ചാപ്റ്റർ മയ്യത്ത് പരിപാലന കിറ്റുകൾ നൽകും
റിയാദ്: പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തളിപ്പറമ്പ സി എച്ച് സെന്ററിന് തളിപ്പറമ്പ സി എച്ച് സെന്റർ റിയാദ് ചാപ്റ്റർ മയ്യത്ത് പരിപാലന കിറ്റുകൾ നൽകും.കഫൻ പുടവ, നിസ്‌കാരക്കുപ്പായം, അനുബന്ധ സാധനങ്ങൾ അടങ്ങിയ മുപ്പതിനായിരം രൂപയുടെ മയ്യിത്ത് പരിപാലന കിറ്റുകളാണ് നൽകുന്നതെന്ന് സംഘം അറിയിച്ചു. 80 ഓളം മയ്യിത്തുകളെ കഫൻ ചെയ്യാൻ ഉതകുന്ന മുപ്പതിനായിരം രൂപയുടെ കിട്ടുകളാണ് നൽകുന്നത്.
കൊവിഡ് പരിയാരം മെഡിക്കൽ കോളജിൽ മരണപ്പെടുന്ന കണ്ണൂർ, കാസർഗോഡ് ജില്ലയിൽ നിന്നുള്ള എല്ലാ മയ്യിത്തുകളും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു പ്രതേകം പരിശീലനം ലഭിച്ച വോളന്റീയർമാരുടെ സഹായത്തോടെ കുളിപ്പിക്കാനും മറവ് ചെയ്യാനും ദിവസവും നിരവധി മയ്യിത്തുകളാണ് ഇവിടെ എത്തുന്നത്.
നേരത്തെ വോളന്റീയർ മാർക്കുള്ള പി പി ഇ കിറ്റ് അടക്കമുള്ള സംവിധാനം ഒരുക്കുന്നതിലും സഊദി ചാപ്റ്റർ കമ്മിറ്റിയോടൊപ്പം റിയാദ് ചാപ്റ്ററും സഹകരിച്ചിരുന്നു.
മുൻകാലങ്ങളിൽ ജിദ്ദ ചാപ്റ്റർ ആയിരുന്നു മയ്യിത്ത് പരിപാലന കിറ്റുകൾ നൽകിയിരുന്നത്. കൊവിഡ് സാഹചര്യത്തിൽ മരണ നിരക്ക് വർധിക്കുകയും മയ്യിത്ത് പരിപാലനത്തിന് സി എച് സെന്ററിനെയാണ് സമീപിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിയാദ് ചാപ്റ്റർ ഇതിൽ പങ്കു ചേർന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."