മദ്‌റസകളില്‍ മുഅല്ലിം ഡേ ആചരിച്ചു
ഫറോക്ക് : കള്ളിക്കൂടം മമ്പഉല്‍ ഉലൂം മദ്‌റസയിലെ മുഅല്ലിം ഡേ ആചരണം സാലിം ഫൈസി വിളയില്‍ ഉദ്ഘാടനം ചെയ്തു.
പി.വി ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. പഴയാകല അധ്യാപകരായ കെ. ചെറീത് മൗലവി, സൈതാലി മുസ്്‌ലിയാര്‍, മഹല്ലിനായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച മൊറോളി അബൂബക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഫറോക്ക് : വടക്കുമ്പാട് തന്‍വീറുല്‍ ഉലൂംഹയര്‍ സെക്കന്‍ഡറി മദറസയുടെ ആഭിമുഖ്യത്തില്‍ മുഅല്ലിം ഡേ മദ്‌റസ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
മഹല്ല് മഖ്ബറ സിയാറത്ത് ,തസ്‌കിയത്ത് പ്രഭാഷണം, കുടുംബ സംഗമം, മജ് ലിസുന്നൂര്‍, അവാര്‍ഡ് ദാനം, അനുമോദനം, ആദരിക്കല്‍ നടന്നു.
ഫറോക് റെയ്ഞ്ച് സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു .സ്വദര്‍ മുഅല്ലിം പി.കെ അബ്ദുല്ലത്തീഫ് ഫൈസി ചാലിയം അധ്യക്ഷനായി. സുഹൈല്‍ വാഫി ഉഗ്രപുരം, സി.പി ശിബ്‌ലി ദാരിമി ദേവതിയാല്‍ ,ടി.പി അലിഅസ്‌കര്‍ മുസ്‌ലിയാര്‍ സംസാരിച്ചു .യം ഉവൈസ് സ്വാഗതവും ഉമ്മര്‍ പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."