ഉത്തരേന്ത്യ പൊള്ളും
നാല് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ പല ഭാഗങ്ങളിലും കാലാവസ്ഥയില്‍ വലിയതോതില്‍ മാറ്റങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാനും ദിവസങ്ങളില്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് സംസ്ഥനങ്ങള്‍, മധ്യേന്ത്യന്‍ സംസ്ഥാനങ്ങള്‍, കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ചൂട് കൂടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റമാണ് ചൂട് കൂടാന്‍ കാരണം. നിലവില്‍ ഉത്തരേന്ത്യയില്‍ 40 മുതല്‍ 45 സെല്‍ഷ്യസ് വരെയാണ് താപനില. ഇതിനുപുറമെ ഇന്നു മുതല്‍ ചൂടുകാറ്റുകൂടിയാകുമ്പോള്‍ സ്ഥിതിഗതികള്‍ രൂക്ഷമാകും. ഈ മാസം ഒന്‍പത്, 10 തിയതികളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം, അടുത്ത രണ്ട് ദിവസങ്ങളില്‍ വരണ്ട കാറ്റ് ശക്തമാകുമെന്നും ഇത് വിദര്‍ഭ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ശക്തമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."