എം. അബ്ദുല്‍ അസീസിന് ലഭിച്ചത് നേതൃമികവിനുള്ള അംഗീകാരം
മാനന്തവാടി: പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്‌കൂളിനെ ഉന്നതിയിലെത്തിക്കാന്‍ യത്‌നിച്ച
മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ അസീസിന് ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരം.
ഈ അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡ് നേടിയ എം. അബ്ദുല്‍ അസീസ് 2009ലാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പലായി ചുമതലയേറ്റത്. വിജയശതമാനത്തില്‍ ഏറെ പിന്നിലായിരുന്ന സ്‌കൂളിനെ തന്റെ പ്രവര്‍ത്തന, നേതൃ മികവില്‍ 96 ശതമാനത്തിലെത്തിക്കാന്‍ വെള്ളമുണ്ട സ്വദേശിയായ ഈ അധ്യാപകന് കഴിഞ്ഞിട്ടുണ്ട്.
1988ല്‍ അധ്യാപകനായി സേവനം ആരംഭിച്ച ഇദ്ദേഹം ഗവ. യു.പി സ്‌കൂള്‍ ത്രിക്കുളം, ഗവ. യു.പി സ്‌കൂള്‍ വെള്ളമുണ്ട എന്നിവിടങ്ങളില്‍ പ്രൈമറി അധ്യാപകനായും വെള്ളമുണ്ട ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുഞ്ചിത്തണ്ണി, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തരിയോട്, ജി.എം.എച്ച്.എച്ച്.എസ് വെള്ളമുണ്ട എന്നീ സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായും പ്രവര്‍ത്തിച്ചു.
ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റ് കരിയര്‍ ഗൈഡന്‍സ് സെല്‍ പ്രസിദ്ധീകരിച്ച ഹാന്‍ഡ് ബുക്ക് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം കൂടിയായിരുന്നു ഇദ്ദേഹം. 2005 മുതല്‍ 2009 വരെ സുവോളജിയുടെ റിസോഴ്‌സ് പേഴ്‌സണായി സേവനമനുഷ്ഠിച്ചു.
ഈ കാലയളവില്‍ തന്നെ കൗമാര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ (എ.എച്ച്.ഇ.പി) സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ ഡല്‍ഹിയില്‍ നടന്ന ശില്‍പശാലയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1994 മുതല്‍ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. വെള്ളമുണ്ട മണിമ മൊയ്തു ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ മൈമൂന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."