ഒളിച്ചോടിയ യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി
കാസര്‍കോട്: തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറായില്ല. ഇതേ തുടര്‍ന്ന് യുവതിയെയും കുട്ടിയെയും മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. ചിറ്റാരിക്കാല്‍ വെള്ളടുക്കത്തെ യുവാവിന്റെ ഭാര്യയെയാണ് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ ചെറുപുഴ സ്വദേശിക്കൊപ്പമാണ് യുവതി പോയത്. തട്ടിക്കൊണ്ടുപോകല്‍ നാടകം ഒരുക്കിയ ശേഷമാണ് യുവതി പോയത്. സംഭവം നാട്ടില്‍ ഏറെ പരിഭ്രാന്തി പരത്തിയിരുന്നു.
ഭര്‍ത്താവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ കോഴിക്കോട് വച്ചാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്കു ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്നാണ് യുവതി പറഞ്ഞതെങ്കിലും ഇതുസ്വീകരിക്കാന് മനു തയാറായില്ല. കാമുകനൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് വീട്ടമ്മയേയും കുട്ടിയെയുംമഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഭര്‍ത്താവിന്റെ ഫോണില്‍ വിളിച്ച് തന്നെയും കുഞ്ഞിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുപറഞ്ഞ ശേഷമാണ് ഇവര്‍ കാമുകനൊപ്പം പോയത്. പൊലിസ് അന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു കണ്ടെത്തിയതോടെയാണ് ഇവരുടെ നാടകം പൊളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."