HOME
DETAILS

പുതുശ്ശേരിയിലെ ഇരുമ്പുരുക്ക് കമ്പനികള്‍ പ്രദേശവാസികളുടെ അന്തകരാവുന്നു

  
backup
July 22 2016 | 20:07 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0

കഞ്ചിക്കോട്: പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലെ ഇരുമ്പുരുക്ക് കമ്പനികള്‍ പ്രദേശത്ത് അന്തരീക്ഷമലിനീകരണത്തിനും മാരകരോഗങ്ങള്‍ക്കും കാരണമാകുമ്പോഴും അധികൃതരുടെ നിസംഗത തുടരുന്നു. പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡിലെ ജനവാസകേന്ദ്രമായ പ്രീകോട്ട് കോളനിയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന പാരഗണ്‍ സ്റ്റീല്‍, എസ്.എം.എം വണ്‍ എന്നീ ഇരുമ്പുരുക്ക് കമ്പനികളാണ് പ്രീകോട്ട് കോളനി, ശക്തിനഗര്‍, ഐ.ടി.ഐ ക്വാര്‍ട്ടേഴ്‌സ്, ചടയന്‍കാലായ്, ഉല്ലാസ് നഗര്‍, നരസിംഹപുരം റസിഡന്റ് കോളനി, പ്രീകോട്ട് മില്‍ സ്റ്റാഫ് കോളനി, ശാസ്ത്രീനഗര്‍, ഹില്‍വ്യൂ നഗര്‍, നേതാജി നഗര്‍ എന്നിവിടങ്ങളിലും കഞ്ചിക്കോടിന്റെ വിവിധ പ്രദേശങ്ങളിലുമാണ് ജനങ്ങളില്‍ ഗുരുതരമായ രോഗങ്ങളും അന്തരീക്ഷ-പാരിസ്ഥിതിക മലിനീകരണങ്ങളുമുണ്ടാക്കുന്നത്. പഴയ ഇരുമ്പ്, തകരപ്പാട്ടകള്‍, സ്‌പോഞ്ച് അയേണ്‍, ഫെറോസിലിക്കോണ്‍, ഫെറോ മാംഗനീസ് എന്നിവ 5000 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉരുക്കിയാണ് ഇരുമ്പ് തകിടുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്. കറുത്തതും, വെളുത്തതുമായ വിഷപ്പുകകള്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്നതുമൂലം ക്യാന്‍സര്‍, ഉദര-വൃക്ക-ഹൃദ്‌രോഗങ്ങള്‍ എന്നീ മാരകരോഗങ്ങളും, അബോര്‍ഷന്‍, വന്ധ്യത തുടങ്ങിയവയ്ക്കും കാരണമാകുന്നു.
അന്തരീക്ഷ മലിനീകരണത്തിന് പുറമെ സ്ത്രീകളേയും കുട്ടികളേയുമാണ് ഇത് കൂടുതലായും ബാധിക്കുന്നത്. പിഞ്ചുകുട്ടികളുടെ അങ്കണവാടി, കേന്ദ്രീയ വിദ്യാലയം, ഹോളി ട്രിനിറ്റി സ്‌കൂള്‍, കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ, റെയ്ഡ്‌കോ, സെയ്ന്റ് ഗോബെന്‍ അടക്കമുള്ള 20 ഓളം സ്ഥാപനങ്ങള്‍ ഈ കമ്പനികളുടെ 200 മീറ്റര്‍ ചുറ്റളവിലാണ് പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണം മാത്രമല്ല സമീപത്തെ കിണറുകളിലെയും, പുഴയിലേയും വെള്ളവും ഭൂഗര്‍ഭജലവും വരെ ഈ കമ്പനികള്‍ മൂലം മലിനീകരിക്കപ്പെടുന്നുണ്ട്. ഏകദേശം 42ല്‍ അധികം ആളുകള്‍ ഇതുവരെ ക്യാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസവും കഞ്ചിക്കോട്ട് പ്രീകോട്ട് മില്‍ ന്യൂ കോളനിയിലെ നാരായണന്‍ നായര്‍ എന്ന 78 കാരന്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഇതേ കോളനിയില്‍ തന്നെ ഏതു നിമിഷവും മരിക്കാമെന്ന സാഹചര്യത്തില്‍ ക്യാന്‍സര്‍ ബാധിച്ച് മണി എന്ന വ്യക്തിയും കഴിയുകയാണ്.
100ല്‍ അധികം ആളുകള്‍ ക്യാന്‍സര്‍ രോഗബാധിതരാണ് എന്ന അറിവും സമീപകാലത്ത് നടന്ന മരണവും ജനങ്ങളെ ഒട്ടൊന്നുമല്ല ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ശ്വാസകോശ രോഗങ്ങള്‍ മുതല്‍ മാറാരോഗങ്ങളായ ക്യാന്‍സര്‍വരെ മേല്‍പ്പറഞ്ഞ ഇരുമ്പുരുക്ക് കമ്പനികള്‍ പ്രദേശവാസികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. തൊലിപ്പുറമെയുള്ള ക്യാന്‍സര്‍ രോഗം ഇവിടുത്തെ ജനങ്ങളില്‍ സര്‍വ്വസാധാരണമാണ്.
പിഞ്ചുമക്കള്‍ ശ്വാസം കിട്ടാതെ പിടയുന്നത് ഇവിടുത്തുകാര്‍ക്ക് ഇപ്പോള്‍ വേദനയോടെ നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. കഴിഞ്ഞ 20 വര്‍ഷത്തെ ഈ ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനത്തിനിടയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും സാമ്പത്തികമായി ഒരുപാട് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നിരിക്കെ ജനങ്ങള്‍ക്ക് മാറാരോഗങ്ങളും തീരാദുരിതങ്ങളും മാത്രമാണ് പരിണിതഫലം. ആയതിനാല്‍ ഏറെക്കാലം ജീവിക്കാനുള്ള കൊതികൊണ്ടും പെട്ടെന്ന് തന്നെ മരിച്ചുപോകുമെന്നുള്ള പേടികൊണ്ടും അല്ല മറിച്ച് ക്യാന്‍സര്‍ ബാധിച്ച് വേദന സഹിച്ച് നരകിച്ച് മരിക്കുവാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് പ്രദേശവാസികള്‍ കഴിഞ്ഞ മെയില്‍ സമരമുറയിലേക്ക് കമ്പനിക്കു മുന്നില്‍ സത്യാഗ്രഹസമരത്തിന് ഇറങ്ങിയിരിന്നു.
സാമൂഹിക-സാംസ്‌കാരിക കര്‍മ്മ മണ്ഡലങ്ങളിലെ നിരവധി വ്യക്തികള്‍ നേരത്തെ നടന്ന സത്യാഗ്രഹസമരത്തില്‍ പ്രദേശവാസികള്‍ക്ക് അനുകൂലമായി പങ്കെടുത്തിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനും കമ്പനി പ്രദേശത്തു നിന്ന് മാറ്റി സ്ഥാപിക്കുന്നതിനും നാളിതുവരെ പഞ്ചായത്ത് തലത്തില്‍നിന്നോ ജില്ലാ തലത്തില്‍നിന്നോ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇന്നലെ പാലക്കാട് എത്തിയ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് കോശിക്ക് നിവേദനം നല്‍കിയിരുന്നു പ്രദേശവാസികള്‍ കൂടിയായ സമരസമിതി അംഗങ്ങള്‍. ഇനിയുള്ള ഏക പ്രതീക്ഷ മനുഷ്യാവകാശ കമ്മീഷനിലാണെന്നും ഇതിലൂടെ കമ്പിനിക്കെതിരെയുള്ള നടപടിയുണ്ടാവുമെന്നും സമരസമിതി അംഗവും കഞ്ചിക്കോട് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാനും കൂടിയായ എം ബാലമുരളി സുപ്രഭാതത്തോട് പറഞ്ഞു.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago