'നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് പുന്നാരം റേഡിയോ'
ഉരുവച്ചാല്‍: ഹലോ, നമസ്‌കാരം.. നിങ്ങള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് പുന്നാരം റേഡിയോ '' മാലൂര്‍ പനമ്പറ്റ ന്യു യു.പി സ്‌കൂളില്‍ ഇടവേളകളിലെല്ലാം ഉയര്‍ന്നുകേള്‍ക്കുന്നത് ഈ റേഡിയോ വിശേഷങ്ങളാണ്.
അവതരണം, റെക്കോഡിങ്, റേഡിയോ ജോക്കികള്‍ എല്ലാം കുട്ടികള്‍ തന്നെ. മുന്‍കൂട്ടി കമ്പ്യൂട്ടര്‍ ലാബില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്ത് കുട്ടികളുടെ പരിപാടികള്‍ ഉച്ചഭക്ഷണ ഇടവേളകളില്‍ അറിവായും ആനന്ദമായും കാതുകളിലെത്തും. പത്തു കുട്ടികള്‍ വീതമുള്ള എഡിറ്റോറിയല്‍ ഡസ്‌കും, അനൗണ്‍സര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ ടാലന്റ് ലാബ് എന്ന ആശയമാണ് ഇതുവഴി നടപ്പിലാക്കുന്നതെന്ന് റേഡിയോ ക്ലബ് കോഡിനേറ്റര്‍ ടി.പി രഞ്ജിത്ത് കുമാര്‍, എം. ചേതസ് എന്നിവര്‍ പറഞ്ഞു. സ്‌കൂള്‍ റേഡിയോ എന്ന ആശയത്തിലൂടെ പഠന പ്രവര്‍ത്തനങ്ങളെ സഹായിക്കാനും ഒപ്പം സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വാര്‍ത്തകളറിയാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു.
പി.ടി.എ, മാനേജ്‌മെന്റ്, അധ്യാപകര്‍ എന്നിവരുടെ സജീവപിന്തുണ ക്ലബിനുണ്ട്. റേഡിയോയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.കെ സനോജ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. ഹാഷിം അധ്യക്ഷനായി. പി.വി മഞ്ജുളകുമാരി, ടി.പി രഞ്ജിത്ത് കുമാര്‍, പി.വി സിന്ധു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."