ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു;. 84.33 ശതമാനം വിജയം
തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം വിജയം. 3,11,375 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇ, ടെക്‌നിക്കല്‍, ആര്‍ട്ട് ഹയര്‍ സെകന്‍ഡറി ഫലങ്ങളും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നിലനില്‍ക്കുന്നതിനാല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട്, ടെക്‌നികല്‍ പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 80.07 ശതമാനമാണ് വിജയം.
www.dhsekerala.gov.in, www.keralaresults.nic.in എന്നീ സൈറ്റുകളിൽ ഫലം ലഭിക്കും.
prd live, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും പരീക്ഷാഫലം ലഭിക്കും.
www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പ് വഴിയും പരീക്ഷാഫലമറിയാം.
ഈ വെബ്‌സൈറ്റുകളിലും പരീക്ഷാഫലം അറിയാം:
www.keralaresults.nic.in
www.prd.kerala.gov.in
www.kerala.gov.in
www.results.kite.kerala.gov.in
www.vhse.kerala.gov.in
www.results.kerala.nic.in
www.results.kerala.gov.in
ഇത്തവണ പ്ലസ് ടുവില്‍ വിജയശതമാനം കൂടി. പ്ലസ് ടു ഇത്തവണ ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോടാണ്,87.44. കുറവ് പത്തനംതിട്ട ജില്ലയില്‍ 78 ശതമാനം. പ്ലസ് ടുവില്‍ 14, 224 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 183 കുട്ടികള്‍ 1200 മാര്‍ക്കും നേടി.
12 സര്‍ക്കാര്‍ സ്‌കൂളുകളടക്കം 79 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,55, 487 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 1,29, 118 പേര്‍
വിജയിച്ചു. 83.04 ആണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം.
പ്ല്‌സ ടു സയന്‍സ് വിഭാഗത്തില്‍ 86.04 ശതമാനമാണ് വിജയം. 1, 79, 114 പേര്‍ പരീക്ഷ എഴുതിയതില്‍ 1, 54, 112 പേര്‍ വിജയിച്ചു. ഹ്യുമാനിറ്റീസില്‍ 76,022 പേര്‍ പരീക്ഷ എഴുതി. 60,681 പേര്‍ വിജയിച്ചു. വിജയ ശതമാനം 79.82. കൊമേഴ്‌സില്‍ ആകെ പരീക്ഷയെഴുതിയത് 1, 14, 102 പേര്‍. വിജയിച്ചവര്‍ 96, 582. വിജയശതമാനം 84.65.
ആര്‍ട് (കലാമണ്ഡലം) വിഭാഗത്തില്‍ 78 പേര്‍ പരീക്ഷ എഴുതി. 73 പേര്‍ വിജയിച്ചു. വിജയശതമാനം 93.59. ടെക്‌നികല്‍ വിഭാഗത്തില്‍ 1420 പേര്‍ പരീക്ഷ എഴുതി. 990 പേര്‍ വിജയിച്ചു. 69.72 ശതമാനം വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."