HOME
DETAILS
MAL
എലിപ്പനി: വാഴക്കാട്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
backup
September 03 2018 | 02:09 AM
എടവണ്ണപ്പാറ : എലിപ്പനി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഴക്കാട് പഞ്ചായത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നേരത്തെ പഞ്ചായത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ വളണ്ടിയര്‍ തുടങ്ങിയ സംഘമാണ് വാര്‍ഡുകളില്‍ ബോധവല്‍ക്കരണം നടത്തുന്നത്.
വാഴക്കാട് പഞ്ചായത്തില്‍ ഒരാള്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇദ്ദേഹത്തിന് രോഗം പൂര്‍ണമായും സുഖപ്പെട്ടിട്ടുണ്ട്. മറ്റൊരാള്‍ക്ക് സംശയാസ്പദമായ അവസ്ഥയിലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ആരോഗ്യ ബോധവല്‍ക്കരണം, പ്രതിരോധ മരുന്നുവിതരണം, ക്ലോറിന്‍ ടാബ്ലറ്റ്, ബ്ലീച്ചിങ് സൊലുഷന്, കിണറുകള്‍ ശുചീകരിക്കാന്‍ ബീച്ചിങ് പൗഡര്‍ എന്നിവയും ക്യാംപുകളില്‍ വിതരണം നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."