HOME
DETAILS

തടവറയില്‍ വെളിച്ചം കണ്ട സര്‍ഗാവിഷ്‌കാരങ്ങള്‍

  
backup
September 20 2020 | 00:09 AM

mansoor-hudawi-pullaloor
ഒരു വ്യക്തിയെ, എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം തന്റെ ഇംഗിതത്തിനും അഭീഷ്ടക്കും വിരുദ്ധമായി തുറുങ്കുകളിലോ അല്ലെങ്കില്‍ ഒറ്റപ്പെട്ട ഇടങ്ങളിലോ ബലാല്‍ക്കാരമായി താമസിപ്പിച്ചതിന്റെ ഫലമായി ഉണ്ടായ ഗദ്ഗദങ്ങളും സങ്കടങ്ങളും നിറഞ്ഞ സാഹിത്യച്ചുവയുള്ള കഥപറച്ചിലാണ് തടവറ സാഹിത്യമെന്ന് നമുക്ക് വിവക്ഷിക്കാം. ചില സന്ദര്‍ഭങ്ങളില്‍ നോവലുകളായോ കഥാസമാഹാരങ്ങളായോ മറ്റുചില സാഹചര്യങ്ങളില്‍ കവിതകളായോ അവ വിരചിതമായിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷേ എഴുത്തുകാരന്റെ സ്വയം അനുഭവം, കേട്ടെഴുത്ത്, അതിലുപരിയായി ഭാവനാസൃഷ്ടിയായൊക്കെ ഈ സാഹിത്യരൂപം വെളിച്ചം കാണാറുണ്ട്. തടവറകളുടെ കയ്‌പേറിയ ഇരുട്ട് മുറികളില്‍ നിന്നുള്ള ഒട്ടനവധി മൂല്യമേറിയ എഴുത്തുകള്‍ക്ക് പണ്ടുകാലം മുതല്‍ക്കേ അറബി സാഹിത്യലോകം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അബൂഫറാസ് അല്‍ഹമദാനി എഴുതിയ തന്റെ റൂമിയ്യാത്ത് വളരെ പ്രഖ്യാതമാണ്. റോമന്‍ കല്‍തുറുങ്കില്‍ വച്ച് താന്‍ നേരിട്ട അസഹ്യമായ മനോവ്യഥകളുടെ ആവിഷ്‌കാരമാണ് ഈ കാവ്യ മഞ്ജരി. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കാലത്ത് നിരവധി കാവ്യശീലുകള്‍ ഇതേ രീതിയില്‍ പിറവിയെടുത്തതായി കാണാം. റോമന്‍ തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ബോഫതീന്‍സ് എഴുതിയ ഫിലോസഫിക്കൊരു ചരമഗീതം ((The consolation of philosophy
) എന്ന പുസ്തകമാണ് ജയില്‍ ചിന്തകളുമായി പുറത്തിറങ്ങിയ ലോകത്തെ തന്നെ ആദ്യ ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു. കാലങ്ങളോളം വിവാദങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും ഇത് ഹേതുകമായി. ഗണ്യമായ രീതിയില്‍ തന്നെ അറബി എഴുത്തുകാര്‍ ഈ സാഹിത്യശാഖയെ സമ്പന്നമാക്കിയിട്ടുണ്ടെന്നത് സുതരാം വ്യക്തമാണ്. കലാമൂല്യവും ആശയവൈപുല്യവും കൊണ്ട് പുഷ്‌ക്കലമായ ഒരുപിടി നോവലുകളും കഥകളും ഇന്ന് അറബിസാഹിത്യത്തില്‍ സുലഭമാണ്.
 
ജയില്‍ സാഹിത്യം:
ഫലസ്തീന്‍ മാതൃകകള്‍
 
ജയില്‍ സാഹിത്യം ചര്‍ച്ചചെയ്യുമ്പോള്‍ സ്വാഭാവികമായി കടന്നുവരുന്നതാണ് ഫലസ്തീന്‍ തടവറകളില്‍ നിന്ന് ഉരുവംകൊണ്ട ഒരുപാട് സൃഷ്ടികള്‍; അവര്‍ അഭിമുഖീകരിച്ച തിക്താനുഭവങ്ങളുടെ ഹൃദയഭേദകമായ ചുവരെഴുത്തുകള്‍. കടുപ്പമേറിയ നിമിഷാര്‍ധങ്ങള്‍ക്കിടയിലെ ഒരു ദീര്‍ഘശ്വാസംവിടലോ അല്ലെങ്കില്‍ ആവേശഭരിതമാക്കുന്ന സാഹസികതയോ അല്ലിത്; പ്രത്യുത പോരാട്ടവീഥികളിലെ മനുഷ്യസഹജമായ ഒളിമങ്ങാത്ത ഏടുകളാണിത്. ലോകചരിത്രത്തില്‍ തന്നെ പോരാട്ടത്തിനും വിമോചനത്തിനും എന്നും കേളികേട്ട ഫലസ്തീന്‍ എന്ന വിശുദ്ധഭൂമികയില്‍ നിന്നു പകര്‍ത്തിയ വാങ്മയചിത്രങ്ങള്‍. നരാധമന്മാരായ ഇസ്രായേലീ സൈന്യം ഭരണകൂടത്തിന്റെ ഇരുമ്പുമറയ്ക്കു പിന്നില്‍ കുറേ കാലമായി നടത്തിവരുന്ന രക്തച്ചൊരിച്ചിലുകളുടേയും അനീതിയുടേയും കാണാപ്പുറങ്ങള്‍. ഖലീല്‍ ബാദീസിന്റെ 'തടവറകളുടെ സാഹിത്യം' എന്ന പുസ്തകമാണ് ഇവ്വിഷയകമായി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ഫലസ്തീനില്‍ ബ്രിട്ടീഷ് മേധാവിത്വ കാലത്തെ തന്റെ ബന്ധനത്തിന്റെ കഥകളാണതില്‍ വിവരിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ 1948ലെ കലുഷമായ യുദ്ധാന്തരീക്ഷത്തിന്റെ കെടുതിയില്‍ ഈ പുസ്തകവും കാണാതായി. മഹ്മൂദ് ദര്‍വീശ്, മുഈന്‍ ബസീസു, തൗഫീഖ് സിയാദ്, സമീഹുല്‍ ഖാസിം തുടങ്ങിയവരൊക്കെ ജൂതപ്പരിഷകളുടെ തടവ് നയത്തെ കവിതയിലൂടെ തുറന്നുകാട്ടി ഇതിഹാസം തീര്‍ത്തവരാണ്. 
 
പുതിയ പുസ്തകങ്ങള്‍,
എഴുത്തുകാര്‍
 
അറബിസാഹിത്യത്തില്‍ തടവറകള്‍ക്കുള്ളില്‍ നിന്ന് എഴുതപ്പെട്ട കൃതികള്‍ക്ക് ഒട്ടും പഞ്ഞമില്ല. വിശിഷ്യ മധ്യപൗരസ്ത്യദേശങ്ങളിലും മറ്റും നടക്കുന്ന കയ്യേറ്റത്തിനും അധിനിവേശത്തിനുമെതിരെ എഴുതപ്പെട്ട മൂല്യമേറിയ എഴുത്തോലകള്‍. ഉദാഹരണത്തിന് സൈനബുല്‍ ഗസാലിയുടെ പ്രമാദമായ ജയിലനുഭവങ്ങള്‍, നവാല്‍ സഅ്ദാവിയുടെ 'സ്ത്രീ ജയിലിലെ എന്റെ അനുഭവങ്ങള്‍', മുഹമ്മദുല്‍ മാഗൂത്തിന്റെ.......... ഖൈരീ അല്‍ദഹബിയുടെ 'ഇസ്രായേലില്‍ മൂന്ന് ദിനങ്ങള്‍' യാസീന്‍ അല്‍ഹാജ് സ്വാലിഹിന്റെ 'യുവാക്കളേ രക്ഷയിലൂടെ മാത്രം', ഇസ്രായേലിലെ ഇത്തലീത്ത് ജയിലിനെപ്പഒി മുതലായവ.
ആനുകാലികമായി അറബിസാഹിത്യത്തില്‍ രചിക്കപ്പെട്ട ഏതാനും നോവലുകളിലേക്കുള്ള എത്തിനോട്ടമാണിവിടെ.
 
പുറംതോട്
 
തടവറ സാഹിത്യകൃതികളിലെ ഈ കനപ്പെട്ട നോവല്‍ എഴുതിയത് സിറിയക്കാരനായ മുസ്ഥഫ ഖലീഫയാണ്. 'തദ്മുര്‍' ജയിലിലെ ഏറ്റവും ബീഭത്സവും ക്രൂരവുമായ പീഡനങ്ങളുടെ നേര്‍ചിത്രമാണിതെന്നു പറയാം. ഫ്രാന്‍സില്‍ സിനിമാ സംവിധാനം പഠിക്കുന്ന ഒരു ക്രിസ്ത്യന്‍ യുവാവിന്റെ കഥയാണിത്. അവധിക്കാലത്ത് നാട്ടിലേക്കു മടങ്ങുംവഴി സിറിയന്‍ രഹസ്യാന്വോഷണ ഏജന്‍സി അവരെ അറസ്റ്റ് ചെയ്തു. വന്യതയുടെ പര്യായമായ 'തദ്മുര്‍' ജയിലിലടക്കുന്നു. സിറിയയിലെ നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുവാവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം; പതിമൂന്നു വര്‍ഷം നീണ്ട മാനസിക ശാരീരിക പീഡനപര്‍വത്തിന് ശേഷം മോചനം ലഭിക്കുന്നു. എന്തിനാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്നു പോലും അദ്ദേഹത്തിനറിയില്ലെന്നതാണ് വിരോധാഭാസം. സിനിമാ സംവിധാനത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഈ നോവല്‍ മുസ്ഥഫ ഖലീഫക്ക് ഏറെ സഹായകമായി. ഉന്നത നിലവാരമുള്ള സാങ്കേതിക മികവിന്റെ പിന്‍ബലത്തില്‍ വായനക്കാരന് സംഭവവികാസങ്ങളെ തന്റെ കണ്ണുകൊണ്ട് നേരിട്ട് കാണുന്നതു പോലെ അനുഭവപ്പെടുമെന്ന് തീര്‍ച്ച. സ്ഥലങ്ങളും കഥാപാത്രങ്ങളുടെ പേരുകളും പരസ്യമാക്കുന്നതിലൂടെ ഏറ്റവും ധീരമായ ഇടപെടലുകളുടെ ക്യാന്‍വാസാണിത്. സിറിയയുടെ ഔദ്യോഗിക തടങ്കല്‍ പാളയത്തില്‍ തടവുപുള്ളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നരകയാതനകള്‍ വെളിപ്പെടുത്തുന്നത് അനുവാചകന്റെ ഹൃത്തടത്തില്‍ ഒരു ചോദ്യചിഹ്‌നം ബാക്കിയാക്കുമെന്നതില്‍ സംശയമില്ല. 
 
മനുഷ്യന്‍ മൃഗമാകുമ്പോള്‍
 
സിറിയന്‍ എഴുത്തുകാരനായ മാമ്ദൂഹ് അദ്‌വാനാണിതിന്റെ രചയിതാവ്. തലക്കെട്ട് വായിക്കുന്ന മാത്രയില്‍ വായനക്കാരന് പിശകാണെന്ന് തോന്നാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എഴുത്തുകാരന്‍ തന്നെ അതേക്കുറിച്ച് സൂചിപ്പിക്കുന്നത് കാണാം. 'മനുഷ്യനെ തിരിച്ചറിവും വിവേചനബുദ്ധിയുമില്ലാത്ത മൃഗമാക്കുക എന്നര്‍ഥമാക്കുന്ന അറബിക്രിയാധാതുവായ 'തഹ്‌വീന്‍' എന്ന പദമാണ് ആദ്യം ഉപയോഗിക്കാന്‍ മുതിര്‍ന്നതെങ്കിലും ആദ്യ പാരായണത്തില്‍ തന്നെ നോക്കുന്നയാള്‍ക്ക് വല്ല അവ്യക്തതകളും ഉണ്ടാകുമോയെന്ന ആശങ്ക കാരണത്താല്‍ മന:പൂര്‍വം ഹയ്‌വന (മൃഗമാക്കല്‍) എന്നത് തെരഞ്ഞെടുക്കുകയായിരുന്നു. 20 അധ്യായങ്ങളുള്ള ഈ പുസ്തകം മനുഷ്യനില്‍ കാടത്തസ്വഭാവം കടന്നുകൂടുന്നതിന്റെ കാരണങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നു. അതിനു പുറമെ അസഹിഷ്ണുതയും മന:സാക്ഷിക്കുത്തുമില്ലാത്ത പുതിയ സമൂഹം സിറിയയില്‍ എങ്ങനെ രൂപപ്പെടുന്നുവെന്നതും ഗ്രന്ഥകാരന്‍ തെളിവ് സഹിതം അച്ചുനിരത്തുന്നു. തദ്ദേശീയര്‍ക്കെതിരെ സ്വേഛാദിപത്യസ്വഭാവവും മറ്റു കുടിലമായ സമീപനങ്ങളും വച്ചു പുലര്‍ത്തുമ്പോള്‍ സ്വാഭാവികമായും സിറിയക്കാരും ഈ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതരാകുന്നു എന്നതാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിയമത്തിന്റെ പേരില്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ നാടിന്റെ സര്‍വ്വസന്നാഹങ്ങളും വച്ച് ആക്രമണവും അനീതിയും നടപ്പാക്കുന്ന മുഴുവന്‍ രാഷ്ട്രങ്ങളേയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. പൊതുവേ അറബ് നാട്ടില്‍ കണ്ടുവരുന്ന 'വായ്മൂടിക്കെട്ടല്‍' നയത്തെയും വിശിഷ്യ സിറിയ അടക്കമുള്ള വര്‍ത്തമാനകാല സംഭവവികാസങ്ങളിലെ അരുതായ്മകളേയും പരസ്യമായി വിചാരണ ചെയ്യാനും എഴുത്തുകാരന്‍ ഇടം കണ്ടെത്തുന്നു. 
 
വികാരങ്ങള്‍
 
സമകാലിക അറബ് ലോകത്ത് വെളിച്ചം കണ്ട ജയില്‍ സാഹിത്യത്തിലെ ഒരിക്കലും അവഗണിക്കാനാവാത്ത മാസ്റ്റര്‍പീസാണ് ജോര്‍ദ്ധാന്‍ എഴുത്തുകാരനായ അയ്മന്‍ അല്‍ അതൂമിന്റെ ഈ നോവല്‍. തദ്മുര്‍ ജയിലിലെ സംഭവവികാസങ്ങളും ഇതിലെ പ്രതിപാദ്യങ്ങളാണ്. നോവലിലെ കഥ പറയുന്നത് ഡോ. ഇയാദാണ്. കേള്‍ക്കുന്നവരില്‍ നെടുവീര്‍പ്പും ഭയപ്പാടും തികട്ടി വരുന്ന മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന തദ്മുര്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടയാളാണ് ഇയാദ്. കേന്ദ്രകഥാപാത്രമായ ഇയാദ് മുന്‍ തദ്മുര്‍ ജയില്‍ പുള്ളിയാണ്. എഴുത്തുകാരന് കഥ പറഞ്ഞുകേള്‍പ്പിച്ചത് ഇദ്ദേഹമാണ്. ഒരു നേതാവിനെ ഇല്ലായ്മ ചെയ്യാന്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ ചേരാന്‍ ശ്രമിച്ചെന്ന കാരണം വച്ചാണ് തടവയിലേക്ക് തള്ളപ്പെട്ടത്. നിലക്കാത്ത ഗദ്ഗദങ്ങളും അനന്തമായ ആര്‍ത്തനാദങ്ങളും കുടികൊള്ളുന്നതാണ് കഥയുടെ ഉള്ളടക്കം. തീര്‍ത്തും മനുഷ്യത്വരഹിതമായി ജയില്‍പുള്ളികളെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ആ ദുരന്തപൂര്‍ണമായ രാഗം ഇയാദ് വിശദീകരിക്കുന്നു. 13 വര്‍ഷം നീണ്ടു നിന്ന വേര്‍പിരിയലിന്റേയും മാനസികസംഘര്‍ഷത്തിന്റെയും അടയാളപ്പെടുത്തലാണിത്. ആഴ്ചയില്‍ രണ്ടു പ്രാവശ്യം അരങ്ങേറുന്ന വധശിക്ഷാ ചടങ്ങുകള്‍, ശോചനീയാവസ്ഥയിലുള്ള ജയിലറകള്‍ പകര്‍ന്നു നല്‍കുന്ന കോളറ പോലെയുള്ള പകര്‍ച്ച വ്യാധികളുടെ താണ്ഡവങ്ങളും നോവലിന്റെ ഓരോ വാക്കുകളും അധ്യായങ്ങളും വായനക്കാരനെ അങ്കലാപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
 
മധ്യപൗരസ്ത്യം
 
വര്‍ത്തമാന അറബിസാഹിത്യത്തിലെ ആദ്യത്തെ സംരംഭമാണ് പ്രശസ്ത നോവലിസ്റ്റ് അബ്ദുറഹ്മാന്‍ മുനീഫിന്റെ ഈ രചന. പക്ഷേ ഒരു രഹസ്യ സ്വഭാവം വച്ചുപുലര്‍ത്തുന്ന വ്യതിരിക്തമായശൈലിയാണ് മുനീഫ് അവലംഭിച്ചിട്ടുള്ളത്. അതായത് പട്ടണങ്ങളേയോ നഗരങ്ങളേയോ നേതാക്കളേയോ അദ്ദേഹം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. മധ്യപൗരസ്ത്യദേശത്തെ രാഷ്ട്രീയഗതിവിഗതികളാണിതിന്റെ ഇതിവൃത്തം. റജബ് എന്നു പേരുള്ള രാഷ്ട്രീയ എതിരാളിയെക്കുറിച്ച ചെറിയ വിവരണമുണ്ടിതില്‍. ഒരു അറേബ്യന്‍ രാഷ്ട്രീയക്കാരന്റെ മാനസികവ്യാപാരങ്ങളും വൈദേശിക ആധിപത്യത്തിന്റെ നെരിപ്പോടില്‍ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകളില്‍ ഞെരിഞ്ഞമരുന്ന പിച്ചിച്ചീന്തപ്പെട്ട അദ്ദേഹത്തിന്റെ സ്വത്വത്തേയും നോവല്‍ സരസമായി പറഞ്ഞുവയ്ക്കുന്നു. പുതിയ തലമുറയെമാത്രം ലക്ഷ്യംവച്ചുകൊണ്ട് നിര്‍മിതമായ നോവലായതിനാല്‍ തന്നെ അറബ് ലോകത്തിന് മുന്‍ പരിചയമില്ലാത്ത, എന്നാല്‍ അക്കാലത്ത് പ്രചുരപ്രചാരമുണ്ടായിരുന്ന ഏജന്റ്(കമ്മീഷന്‍) രാഷ്ട്രീയത്തിന് പകരമായി രൂപം കൊണ്ട 'രാഷ്ട്രീയ പ്രതിപക്ഷം' എന്ന പുതിയ പ്രവണതയെ വരച്ചുകാണിക്കുന്ന മുനീഫിന്റെ വൈദഗ്ധ്യം പ്രശംസനീയമാണ്. വ്യര്‍ഥമായ ഒരെഴുത്ത് എന്നതിനപ്പുറം ആനുകാലിക മധ്യപൗരസ്ത്യ രാഷ്ട്രീയത്തെ ക്രിയാത്മകമായി സമീപിക്കുകയും, ഭരണകൂടത്തിന്റെ തുറുങ്കുകളെപ്പോലും കൂസാതെ റജബ് എന്ന ആ രാഷ്ട്രീയ എതിരാളിയായ കഥാപാത്രം അനുഭവിക്കുന്ന തീഷ്ണമായ അതിക്രമത്തെയും, തന്റെ നിരപരാധികളായ കുടുംബത്തെപ്പോലും അകാരണമായി ജയിലില്‍ പാര്‍പ്പിക്കുന്നതില്‍ വരെ കലാശിക്കുന്ന രാഷ്ട്രീയ ജഡത്വത്തെയും പൊളിച്ചെഴുതുന്ന ആദ്യ വര്‍ക്കാണിതെന്ന് നിസംശയം നമുക്ക് പറയാം.
 
ബെല്‍ഗ്രേഡിലെ ദുറൂസുകള്‍
 
ഒട്ടോമന്‍ ഭരണത്തിന്റെ പ്രാരംഭദശയില്‍ അറബികളുടെ പരിതാവസ്ഥാ ചിത്രീകരിക്കുന്ന ഹനാ യാഖൂബിന്റേതാണീ നോവല്‍. സത്യത്തില്‍ തടവറ സാഹിത്യത്തിന്റെ മുഴുവന്‍ ചേരുവകളും മേളിക്കുന്ന അപൂര്‍വ്വ ആവിഷ്‌ക്കാരമാണിത്. 2012ല്‍ ലബനീസ് എഴുത്തുകാരനായ റബീഅ് ജാബിറാണിതിന്റെ കര്‍ത്താവ്. 2012ല്‍ അറബി സാഹിത്യത്തിലെ ബുക്കര്‍ പ്രൈസിന് അര്‍ഹമായി. 1860ല്‍ ലബനാന്‍ കുന്നുകളില്‍ അരങ്ങേറിയ കൂട്ടക്കശാപ്പുകള്‍ക്ക് ശേഷമുള്ള രാജ്യത്തിന്റെ അവസ്ഥയെ നോവല്‍ ചര്‍ച്ച ചെയ്യുന്നു. അക്കാലത്ത് 550- ഓളം ലബനീസ് ദര്‍സ് വിഭാഗം ബല്‍ഗ്രേഡിലേക്കും പടിഞ്ഞാറന്‍ ട്രിപ്പോളിയിലേക്കും നാടുകടത്തപ്പെട്ടു. സല്ല എന്ന പ്രദേശത്ത് മുട്ടവില്‍പ്പന നടത്തുന്ന ഹനായാക്കൂബാണ് നോവലിലെ പ്രധാന കഥാപാത്രം. ഒരു ദിവസം പതിവുപോലെ തുറമുഖത്തിനടുത്ത് ഹനാ ഇരിക്കുമ്പോള്‍ ഒരു പറ്റം ഒട്ടോമന്‍ പടയാളികള്‍ അല്‍ദര്‍ക്ക് പ്രദേശത്തേക്ക് മാര്‍ച്ച് ചെയ്ത് വരുന്നുണ്ട്. 1860ല്‍ ലബനീസ് അഭ്യന്തരയുദ്ധം എന്ന് വിളിപ്പേരുള്ള സമരത്തില്‍ ക്രിസ്ത്യാനികളോട് ഏറ്റുമുട്ടിയതിന്റെ പേരില്‍ അറസ്റ്റ് വരിക്കപ്പെട്ട ദുറൂസുകളുടെ കൂട്ടത്തില്‍ ക്രിസ്ത്യാനിയായ ഹനായും ഉള്‍പ്പെട്ടു. തന്റെ മകനെ മോചിപ്പിക്കാന്‍ വേണ്ടി ഒട്ടോമന്‍ ഓഫീസര്‍ക്ക് കൈക്കൂലി നല്‍കിയത് ഒരു ദര്‍സിയാണെന്ന സംശയത്തിന്റെ നിഴലിലാണ് ഹനാ തടവിലാക്കപ്പെട്ടത്. ദൗര്‍ഭാഗ്യകരമായി ബെല്‍ഗ്രേഡ് കോട്ടയില്‍ അറസ്റ്റ് ചെയ്തവരില്‍ ഹനായും പെട്ടു. 12 വര്‍ഷം ക്ലേശകരമായ ജീവിതം നിര്‍ബാധം തുടര്‍ന്നു. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ബെല്‍ഗ്രേഡ് അടക്കമുള്ള ബാള്‍ക്കന്‍ രാജ്യങ്ങളിലെ വ്യത്യസ്ത ലോക്കപ്പുകളില്‍ ജീവിതം മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒരിക്കലും ഇണങ്ങാത്ത കാലാവസ്ഥ, നിലവിലുള്ള ഈ രാജ്യത്തിന്റെ വിരിമാറില്‍ ഹോമിക്കപ്പെട്ട ഒരുപാട് ജീവിതങ്ങളെക്കുറിച്ചും നോവല്‍ വിവരിക്കുന്നു. പോരാളികളായ എന്നാല്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടുമായ ഈ തടവുപുള്ളികള്‍ക്ക് പരസ്പരം ഇണങ്ങാനും സൗഹൃദം പോലും സ്ഥാപിക്കാനും അവസരം കിട്ടാതിരിക്കാന്‍ ഇടക്കിടെ വിഭിന്നങ്ങളായ തടവറകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് എഴുത്തുകാരന്‍ എടുത്തുപറയുന്ന മറ്റൊരു കാര്യം. കൂടാതെ മുട്ടയുടെ കുട്ടയുമായി പ്രഭാതത്തില്‍ തന്നെ വീടുവിട്ടിറങ്ങി പിന്നീട് കാണാമറയത്തായ ഭര്‍ത്താവിനെ പ്രതീക്ഷയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഭാര്യയുടേയും മക്കളുടേയും ഉമ്മയുടേയും നോവാര്‍ന്ന ചിത്രവും അദ്ദേഹം കോറിയിടുന്നു.
 
തദ്മുര്‍ മുതല്‍ ഹര്‍വാഡ് വരെ
 
ജയില്‍ സാഹിത്യത്തിലെ എഴുതിത്തള്ളാനാവാത്ത കൃതിയാണിത്. ബറാഅ്ബ്‌നു സര്‍റാജ് എന്ന് പേരുള്ള ദമസ്‌ക്കസിലെ ഇലക്ട്രിസിറ്റി എന്‍ജിനീയറിങ് കോളജിന്റെ വരാന്തയില്‍ നിന്നു സിറിയന്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത് നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം സ്വയ്ദാനിയ, തദ്മുര്‍ ജയിലുകളില്‍ മാറിമാറി അന്തേവാസി ആകേണ്ടിവന്ന ഒരാളുടെ ഡയറിക്കുറിപ്പുകളാണ് ഇതിവൃത്തം. 2011 ലെ സിറിയന്‍ പ്രതിസസന്ധിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഡോ. ബറാഇന്റ ദിനസരിക്കുറിപ്പുകളുടെ സമാഹാരമാണിത്. 1984ല്‍ മാര്‍ച്ച് അഞ്ച് പുലര്‍ച്ചെ മുതല്‍ ജയില്‍ ജീവിതവും മോചനവും വരെയുള്ള കഥയാണിത്. മറ്റിതര സിറിയന്‍ തടവുപുള്ളികളെപ്പോലെത്തന്നെ എന്താണ് തന്റെ അപരാധമെന്ന് അറിയില്ലായിരുന്നു ബറാഇനും. ബ്രദര്‍ഹുഡ് ചായ്‌വാണ് അവര്‍ ഉന്നയിച്ചത്. ഒരു പള്ളിയിലെ പ്രധാന ഇമാമും കൂടിയായിരുന്നു അദ്ദേഹം. ഖുര്‍ആനില്‍ നിന്ന് ഏതാണ്ട് അഞ്ചു ജൂസ്ഉകള്‍ മന:പാഠമുണ്ടായിരുന്ന അദ്ദേഹം മോക്ഷം ലഭിക്കുമ്പോഴേക്ക് മുഴുവന്‍ ഹൃദിസ്ഥമാക്കി. തദ്മുര്‍ ജയിലില്‍ അഭ്യസ്ഥവിദ്യരായ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പ്രൊഫസര്‍മാരും മാത്രമായി ചുരുങ്ങി എന്നതിന്റെ കാര്യകാരണങ്ങളും വിവരിക്കുന്നു. ഇരുമ്പഴിക്കുള്ളില്‍ തടവുപുള്ളികള്‍ അനുഭവിക്കുന്ന വിവരണാതീതമായ ക്രൂരതകളേയും അതേതുടര്‍ന്ന് അവര്‍ നേരിടുന്ന മാനസിക വിഭ്രാന്തിയും ഭ്രാന്താവസ്ഥയും വരെ അദ്ദേഹം പുറത്തുകൊണ്ടുവരുന്നു. ഏറെക്കാലത്തെ തദ്മുര്‍ വാസത്തിന് ശേഷം ബറാഅ് സ്വയ്ദാനിയ ജയിലിലേക്ക് മാറ്റപ്പെടുന്നു. എത്തിയപാടെ ചുടുവെള്ളത്തില്‍ കുളിക്കുന്നു. താന്‍ എത്തിപ്പെട്ട അവസ്ഥ ആലോചിച്ച് കുറേ കരയുന്നു. അവസാനം പ്രസിഡന്റിന്റെ മാപ്പിലൂടെയാണ് അദ്ദേഹം പുറംലോകം കാണുന്നത്. പുറത്തിറങ്ങിയ ശേഷവും സിറിയന്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ കഴുകന്‍കണ്ണുകള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. ദിവസവും വൈകുന്നേരങ്ങളില്‍ വിളിച്ച് പകല്‍ മുഴുവന്‍ അദ്ദേഹം ചെയ്ത ഓരോ ജോലിയെക്കുറിച്ചുമുള്ള അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതില്‍ മനം മടുത്ത് നാടുവുടിടുന്ന അദ്ദേഹം തന്റെ ഉപരിപഠനാര്‍ഥം അമേരിക്കയില്‍ ചെന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ചേരുന്നു. ജയില്‍ മോചനത്തേക്കാള്‍ സ്വാതന്ത്ര്യം തോന്നിയത് ജന്മനാടിനോട് വിടചൊല്ലിയപ്പോഴാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. എന്നിരുന്നാലും അദ്ദേഹം ഉപയോഗിച്ച ഭാഷ അത്ര സാഹിതീയമല്ല. സിറിയന്‍ ജനതയുടെ ജീവിതത്തിന്റെ ഒരു ദീര്‍ഘമായ ചരിത്രത്തിന്റെ പരിഛേദമാണിത്.
 
ജസ്റ്റ് ഫോര്‍ എ ഫൈവ് മിനിറ്റ്‌സ്
 
ഹിബ അല്‍ദബാഗ് എഴുതിയ ജയില്‍ സാഹിത്യത്തിലെ അമൂല്യ കൃതിയാണ് സിറിയന്‍ തടവറകളില്‍ അഞ്ച് മിനിഒ് മാത്രം. യൂറോപ്പില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഈ നോവല്‍ ഇംഗ്ലീഷിലാണ് ഇറങ്ങിയത്. സിറിയയിലെ നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ അദ്ദേഹത്തിന്റെ സഹോദരി സജീവമായി പ്രവര്‍ത്തിച്ചിരുന്നു എന്ന കാരണം പറഞ്ഞാണ് ദബാഗിന് ജയില്‍വരിക്കേണ്ടിവന്നത്. സഹോദരനെ വലവീശിപ്പിടിക്കാനാണ് സിറിയന്‍ ഇന്റലിജന്‍സ് ഈ തന്ത്രം പയറ്റിയത്. അവള്‍ പിടിക്കപ്പെട്ട ആ കാളരാത്രിയോടെയാണ് നോവലിന്റെ പ്രാരംഭം. ഏതാനും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനാണ് കേവലം അഞ്ച് മിനിറ്റ് മാത്രം സെന്ററിലേക്ക് വിളിപ്പിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ ആദ്യം വാചകമടിച്ചിരുന്നു. ആ അഞ്ച് മിനിറ്റ് 9 വര്‍ഷം വരെ നീണ്ടുനിന്നു എന്നത് വിസ്മയാവഹം! മോചിതയായ ശേഷം എവിടേക്ക് പോകണമെന്നതിനെപ്പറ്റി പോലും ഹിബക്ക് നിശ്ചയമുണ്ടായിരുന്നില്ല. തന്റെ കുടുംബത്തെ മുഴുവന്‍ ഹുമാത്തില്‍ അരങ്ങേറിയ കൂട്ടക്കൊലയില്‍ നഷ്ടപ്പെട്ടു. ശേഷിച്ച സഹോദരങ്ങളൊക്കെ സിറിയയെന്ന നരകം വിട്ട് ഒളിച്ചോടി. ഹിബ നോവല്‍ ഇങ്ങനെ ഉപസംഹരിക്കുന്നു. 'ജയില്‍ശിക്ഷയുടെ താണ്ഡവത്തിന് ശേഷവും സ്വാതന്ത്ര്യത്തിന്റെ സ്വഛന്ദവായു ശ്വസിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. നഷ്ടഭാരം കൊണ്ട് പരിസര ബോധം നഷ്ടപ്പെടുന്നു. എനിക്ക് എല്ലാവരും നഷ്ടപ്പെട്ടു. ആകെയുള്ള കുടുംബാംഗങ്ങള്‍ സിറിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഓശാന പാടുന്നു. വേദനയുടെ എല്ലാ നെല്ലിപ്പടികളും വിട്ടുകടന്നിരിക്കുന്നു'. 
 
തസമമ്‌റാത്ത് സെല്‍ നമ്പര്‍ 10
 
ജയില്‍ ജീവിതത്തെക്കുറിച്ച് മൊറോക്കന്‍ എഴുത്തുകാരന്‍ അഹ്മദ് മുര്‍സൂഖിയുടേതാണീ നോവല്‍. മൊറോക്കൊയില്‍ ഖ്യാതി നേടിയ തടവറകളിലൊന്നിലാണ് കഥയുടെ ഉറവിടം. 1971ല്‍ മൊറോക്കന്‍ രാജാവായിരുന്ന ഹസന്‍ രണ്ടാമനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കുറ്റം അടിച്ചേല്‍പ്പിച്ചാണ് 18 വര്‍ഷം അഹ്മദിന് കമ്പിവേലിക്കുള്ളില്‍ പാര്‍ക്കേണ്ടിവന്നത്. സൈനീക വിചാരണക്ക് ശേഷം തസമമ്‌റാത്ത് തടങ്കല്‍ കൂടാരത്തിലേക്ക് തള്ളപ്പെട്ടു. സാങ്കല്‍പിക ശ്മശാനമുണ്ടാക്കി അതിലേക്ക് ഭക്ഷണവും അഴുകിയ വെള്ളവും നല്‍കി കഷ്ടപ്പെടുത്താന്‍ വരെ ജയിലധികൃതര്‍ തെല്ലും മടി കാണിച്ചില്ല. പക്ഷേ സഹനതയോടെ സമചിത്തതയോടെ ഇതെല്ലാം പൂമാലയായി സ്വീകരിച്ചു. നോവല്‍ ക്ലൈമാക്‌സ് ഇങ്ങനെ: 'ഞങ്ങളുടെ മാനസികാവസ്ഥ പാതാളത്തോളം താണിരുന്നു. ഈ ഭീകരമായ ലോക്കപ്പില്‍ കിടന്ന് ഇഞ്ചിഞ്ചായി ജീവന്‍ അപഹരിക്കപ്പെട്ട് കൊതുകുകള്‍ക്കും ഈച്ചകള്‍ക്കും പക്ഷിമൃഗാദികള്‍ക്കും അന്നമാകുന്നതിനേക്കാള്‍ ഭേദം ഞൊടിയിടയിലുള്ള മരണമായിരുന്നു പലപ്പോഴും ആഗ്രഹിച്ചിരുന്നത്. ഇങ്ങനെയൊക്കെയായിട്ടും മൊറോക്കന്‍ അധികാരി വര്‍ഗം കണ്ണുതുറന്ന് സത്വര നടപടി സ്വീകരിക്കുകപോലും ചെയ്യാതെ കയ്യുംകെട്ടി നോക്കിനിന്നു എന്നത് അതിശയകരം തന്നെ!.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  a day ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago