ഹയര്‍സെക്കന്‍ഡറി വിജയത്തില്‍ കണ്ണൂരിനെ മറികടന്ന് കോഴിക്കോട്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിജയത്തില്‍ കണ്ണൂരിനെ മറികടന്ന് ഇക്കുറി കോഴിക്കോട് ഒന്നാമതെത്തി. 36856 പേര് പരീക്ഷയെഴുതിയതില്‍ 32228 പേര് ഉപരിപഠയോഗ്യത നേടി. 87.44 ശതമാനമാണ് കോഴിക്കോടിന്റെ വിജയം.
വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികവും കോഴിക്കോട് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം 86.18 ശതമാനമായിരുന്നു. പരീക്ഷയ്ക്കിരുന്ന 29539 പേരില്‍ 25737 പേരും ഉപരിപഠനയോഗ്യത നേടിയ കണ്ണൂരാണ് രണ്ടാമത്, 87.13 ശതമാനം. 87.22 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം കണ്ണൂരിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 54884 പേര് പരീക്ഷയെഴുതിയതില്‍ 47664 പേര് ഉപരിപഠനയോഗ്യത നേടിയ മലപ്പുറമാണ് വിജയത്തില്‍ മൂന്നാം സ്ഥാനത്ത്. 86.84 ആണ് വിജയശതമാനം.
മുന്‍വര്‍ഷങ്ങളെപ്പോലെ ഇക്കുറിയും ഏറ്റവും പിന്നിലാണ് പത്തനംതിട്ട. 12572 പേര് പരീക്ഷയെഴുതിയതില്‍ 9806 പേര് മാത്രമാണ് ഇവിടെ വിജയിച്ചത്. 78 ആണ് വിജയശതമാനം. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഉയര്‍ന്നിട്ടുണ്ട്.
2018ല്‍ 77.16 ശതമാനവും 2017 ല്‍ 77.65 ശതമാനവുമായിരുന്നു പത്തനംതിട്ടയുടെ പ്രകടനം. കാസര്‍കോട് (78.60) ആണ് 80ല്‍ താഴെ വിജയശമാനമുളള മറ്റൊരു ജില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."